കണ്ണൂർ: മട്ടന്നൂർ എം.എൽ.എയും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവുമായ കെ.കെ.ശൈലജയുടെ ആത്മകഥ കണ്ണൂർ സർവകലാശാല സിലബസിൽ. മൈ ലൈഫ് അസ് എ കോമ്രേഡെന്ന പുസ്തകമാണ് എം.എ ഇംഗ്ലീഷ് സിലബസിലാണ് ആത്മകഥ ഉൾപ്പെടുത്തിയിരിക്കുന്നത്. അതേ സമയം, ആത്മകഥ സിലബസിൽ ഉൾപ്പെടുത്തുന്നതിൽ പ്രതിഷേധിച്ച് കെ.പി.സി.റ്റി.എ രംഗത്തെത്തി.
വിദ്യാഭ്യാസത്തെ രാഷ്ട്രീയ വത്ക്കരിക്കാൻ അനുവദിക്കില്ലെന്നാണ് ഇവരുടെ വാദം. നിയമപരമല്ലാത്ത അഡ്ഹോക് കമ്മിറ്റി ചട്ടവിരുദ്ധമായി രൂപീകരിച്ചതാണ് സിലബസ് എന്ന് കെപിസിടിഎ ആരോപിച്ചു.