Timely news thodupuzha

logo

രാഹുലിനെതിരായ രണ്ടാമത്തെ കേസിൽ അറസ്റ്റ് തടയാതെ കോടതി

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ലൈംഗികാതിക്രമ കേസിൽ അറസ്റ്റു തടയാതെ സെഷൻസ് കോടതി. ഹർജിയിൽ തിങ്കളാഴ്ച വിശദമായ വാദം കേൾക്കാനായി മാറ്റി. അറസ്റ്റ് തടയാൻ ഈ കോടതിക്ക് അധികാരമില്ലെന്നും ജഡ്ജി വ്യക്തമാക്കി. 2023ലെ പരാതി അല്ലേയെന്ന് ചോദിച്ച കോടതി ആ സാഹചര്യത്തിൽ അറസ്റ്റ് തടയുന്നതിന് കോടതിക്ക് അധികാരമുണ്ടായിരുന്നെന്നും എന്നാൽ പുതിയ സാഹചര്യങ്ങൾ പരിഗണിച്ച് ഇപ്പോൾ അറസ്റ്റ് തടയുന്നില്ലെന്നും വ്യക്തമാക്കുകയായിരുന്നു. കേസ് രാഷ്ട്രീയ പ്രേരിതമെന്നാണ് രാഹുൽ ഹർജിയിൽ വാദിച്ചത്. പരാതിയിൽ യുവതിയുടെ പേരില്ല, സ്ഥലമില്ല, സമയമില്ല തുടങ്ങിയ വാദങ്ങളും രാഹുൽ നിരത്തുന്നു. വിഷയത്തിൽ പ്രോസിക്യൂഷൻറെ നിലപാട് കോടതി തേടിയിട്ടുണ്ട്. തിങ്കളാഴ്ച മുൻകൂർ ജാമ്യ ഹർജി പരിഗണിക്കുമ്പോൾ നിലപാടറിയിക്കാനാണ് നിർദേശം.

Leave a Comment

Your email address will not be published. Required fields are marked *