തൊടുപുഴ: സംസ്ഥാനത്ത് തദ്ദേശ സ്വയം ഭരണ തെരെഞ്ഞെടുപ്പിൽ യു.ഡി.എഫ് തിളക്കമാർന്ന വിജയം നേടുമെന്ന് മുൻമന്ത്രി യശ:ശരീരനായ റ്റി.എം ജേക്കബിന്റെ മകൾ അഡ്വ. അമ്പിളി ജേക്കബ് പറഞ്ഞു.
മൂലമറ്റം ഡിവിഷൻ ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി സജി പി ജോസിന്റെ കുടയത്തൂർ മണ്ഡല പര്യടന സമാപന സമ്മേളനത്തിൽ കാഞ്ഞാറിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അമ്പിളി ജേക്കബ്. യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി അബ്ദുൾ നിസാർ യോഗത്തിൽ അധ്യക്ഷത വഹിച്ചു.





