പീരുമേട്: താലൂക്ക് ആശുപത്രിയിൽ ചികിത്സ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി പോകുന്നതിനിടയിൽ തൊഴിലാളി കുഴഞ്ഞ് വീണു മരിച്ചു. അമ്പലംകുന്നിൽ ചരിവുപുരയിടം വീട്ടിൽ, പെയിൻ്റിംഗ് തൊഴലാളി ആയിരുന്ന വി.ഡി ഷാജിയാണ്(65) മരിച്ചത്. വീട്ടിലേക്ക് കയറുന്ന സ്റ്റെപ്പിൽ പിന്നിലേക്ക് വീഴുകയാരുന്നു. സമീപവാസികൾ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃദേഹം ഇടക്കി മെഡിക്കൽ കോളേജിൽ പോസ്സ്റ്റുമാർട്ടത്തിന് ആയി മാറ്റി. ഭാര്യ കുഞ്ഞമ്മ. സംസ്കാരം ഞായറാഴ്ച (07-12-2025) രാവിലെ പത്ത് മണിക്ക് വീട്ടുവളപ്പിൽ.
ആശുപത്രിയിൽ പോയി മടങ്ങുന്നിതിനിടയിൽ കുഴഞ്ഞ് വീണ് മരിച്ചു






