Timely news thodupuzha

logo

കിറ്റ് വിതരണം നാളെ മുതൽ പുനരാംരംഭിക്കും

തിരുവനന്തപുരം: ഓണം കഴിഞ്ഞിട്ടും കിറ്റ് കിട്ടാതെ 90,822 മഞ്ഞ റേഷൻ കാർഡ് ഉടമകൾ. കിറ്റ് വിതരണം നാളെ മുതൽ പുനരാംരംഭിക്കും. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനെ തു‌ടർന്ന് നിർത്തിവെച്ച കിറ്റ് വിരണവും നാളെ മുതൽ വിതരണം ചെയ്യും. കോട്ടയത്ത് മാത്രം 33,399 പേരാണ് കിറ്റ് വാങ്ങിക്കാനുള്ളത്.

തെരഞ്ഞെടുപ്പിനെ തുടർന്ന് ഏർപ്പെടുത്തിയ വിലക്ക് നീക്കിയക്കിയത് തിങ്കളാഴ്ച വൈകിട്ടായതിനാൽ1210 പേർക്ക് മാത്രമേ കിറ്റ് ലഭിച്ചുള്ളൂ. വയനാട് ജില്ലയിൽ 7000 പേരും ഇടുക്കിയിൽ 6000 പേരും മറ്റു ജില്ലകളിലായി 2000-4000 വരെ പേർക്കും കിറ്റ് ലഭിക്കാനുണ്ട്.

സംസ്ഥാനത്ത‌െ എഎവൈ വിഭാഗത്തിൽപ്പെട്ടവർക്കാണ് ഇത്തവണ ഇണക്കിറ്റ് നൽകിയത്. ക്ഷേമ സ്ഥാപനങ്ങളിലെയും ആദിവാസി ഊരുകളിലെയും കിറ്റ് വിതരണം പൂർത്തിയായതായി സർക്കാർ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *