Timely news thodupuzha

logo

എ.സി മൊയ്തീന് വീണ്ടും ഇ.ഡി നോ‌ട്ടീസ് അയച്ചു

കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പു കേസിൽ മുൻ മന്ത്രിയും സി.പി.എം നേതാവുമായ എ.സി.മൊയ്തീന് വീണ്ടും ഇ.ഡി നോ‌ട്ടീസ്. തിങ്കളാഴ്ച രാവിലെ 11ന് ഇ.ഡി ഓഫീസിൽ ഹാജരാകണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്.

ഒപ്പം പത്തു വർഷത്തെ ആദായ നികുതി അടച്ചതിൻറെ രേഖകൾ കയ്യിൽ കരുതണമെന്നും നോട്ടീസിൽ പറയുന്നു. വിശദമായ ചോദ്യം ചെയ്യലിനു ഹാജരാകണമെന്നാവശ്യപ്പെട്ട് 25ന് ഇ.ഡി കത്തയച്ചെങ്കിലും അസൗകര്യം പ്രകടിപ്പിച്ച് മൊയ്തീൻ ഹാജരാകാൻ സാധിക്കില്ലെന്ന് അറിയിച്ചിരുന്നു.

തുടർന്നാണ് തിങ്കളാഴ്ച ഹാജരാകണമെന്നാവശ്യപ്പെട്ട് ഇ.ഡി കത്ത് നൽകിയിരിക്കുന്നത്. കരുവന്നൂർ സഹകരണ ബാങ്കിലെ കോടികളുടെ ബിനാമി ലോണുകൾക്ക് പിന്നിൽ എ.സി.മൊയ്തീനാണെന്ന് ഇ.ഡി കണ്ടെത്തിയിരുന്നു.

തുടർന്ന് നടത്തിയ റെയ്ഡിൽ 15 കോടി രൂപയുടെ സ്വത്തുവകകൾ കണ്ടുകെട്ടുക‍യും 28 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപം മരവിപ്പിക്കുകയും ചെയ്തിരിക്കുകയാണ്.

150 കോടി രൂപയുടെ തട്ടിപ്പ് കേസിൽ ഒരു രാഷ്ട്രീയ പാർട്ടിയുടെ ജില്ലാ നേതാക്കളടക്കം കൂട്ട് നിന്നതായി അന്വേഷണത്തിൽ ഇ.ഡി കണ്ടെത്തിയിരുന്നു. നേതാക്കളുടെ നിർദേശ പ്രകാരമാണ് ബിനാമി സ്വത്തുക്കൾ പണയപ്പെടുത്തി കോടികൾ തട്ടിയത്.

പാവപ്പെട്ട ഇടപാടുകാരുടെ ഭൂമി അവരറിയാതെയാണ് ബിനാമികൾ പണയപ്പെടുത്തിയത്. ഒരേ ഭൂമി പണയപ്പെടുത്തി ഒന്നിലധികം ലോണുകൾ അനുവദിച്ചതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *