Timely news thodupuzha

logo

പ്രമുഖ ഛായഗ്രാഹകൻ പുളിമൂട്ടുവിളാകത്ത് അരവിന്ദാക്ഷൻ നായർ അന്തരിച്ചു

പാറശ്ശാല: പ്രമുഖ ഛായഗ്രാഹകനും ചലച്ചിത്ര പ്രവർത്തകനുമായ കുളത്തൂർ പുളിമൂട്ടുവിളാകത്തു വീട്ടിൽ അരവിന്ദാക്ഷൻ നായർ അന്തരിച്ചു. 72 വസയായിരുന്നു. അസുഖ ബാധിതനായി ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.

കേരള ഫിലിം ഡെവലപ്മെന്‍റ് കേർപ്പറേഷനിലെ ചിത്രഞ്ജലി സ്റ്റുഡിയോയിൽ സീനിയർ ക്യാമറമാനായിരുന്നു. സംസ്ഥാന സർക്കാരിനു വേണ്ടി നിരവധി ഡോക്യുമെന്‍ററികളും സിനിമകളും ചിത്രീകരിച്ചിട്ടുണ്ട്.

സംസ്ഥാന അവാർഡ് നേടിയ നൂറനാട് രാമചന്ദ്രന്‍റെ അച്ഛൻ പട്ടാളം, ജോർജ്കിത്തു സംവിധാനം ചെയ്ത് ശ്രീരാഗം, കെ.എസ്.ശശിധരൻ സംവിധാനം ചെയ്ത കാണാതായ പെൺകുട്ടി, ആലപ്പി അഷറഫിന്‍റെ ഇണപ്രാവുകൾ, അനിലിന്‍റെ പോസ്റ്റ് ബോക്സ് നമ്പർ 27, പി.ആർ.എസ് ബാബുവിന്‍റെ അനഘ, വെങ്ങാനൂർ സതീഷിന്‍റെ കൊച്ചനുജത്തി തുടങ്ങിയ സിനിമകളിലും ഒട്ടേറെ ടെലിവിഷൻ സീരിയലുകളിലും ഛായഗ്രാഹകനായി പ്രവർത്തിച്ചിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *