Timely news thodupuzha

logo

കടലാസ് കമ്പനികൾ വഴി അദാനി ഗ്രൂപ്പിന്‍റെ വിവിധ കമ്പനികളിൽ രഹസ്യ നിക്ഷേപം നടത്തി

മുംബൈ: ഗൗതം അദാനിയുടെ കുടുംബവുമായി ബന്ധമുള്ളവർ മൗറീഷ്യസ് ആസ്ഥാനമായ കടലാസ് കമ്പനികൾ വഴി അദാനി ഗ്രൂപ്പിന്‍റെ തന്നെ വിവിധ കമ്പനികളിൽ രഹസ്യ നിക്ഷേപം നടത്തിയെന്ന് വെളിപ്പെടുത്തൽ.

അന്വേഷണാത്മക മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഓർഗനൈസ്ഡ് ക്രൈം ആൻഡ് കറപ്ഷൻ റിപ്പോർട്ടിങ് പ്രോജക്റ്റ്(ഒ.സി.സി.ആർ.പി) ആണ് ഹിൻഡൻബർഗ് ആരോപണങ്ങൾക്കു പിന്നാലെ പുതിയവ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിട്ടുള്ളത്.

ഹിൻഡൻബർഗ് പോലെ ഒസിസിആർപിയും ജോർജ് സോറോസിന്‍റെ ഫണ്ടിങ്ങോടെയാണു പ്രവർത്തിക്കുന്നതെന്ന് അദാനി ഗ്രൂപ്പിന്‍റെ മറുവാദം. ഒരിക്കൽക്കൂടി ദേശീയത പ്രതിരോധമാക്കിയാണ് അദാനി ഗ്രൂപ്പ് അധികൃതർ ആരോപണങ്ങളെ നേരിടുന്നത്. ഇന്ത്യക്കെതിരായ ഗൂഢാലോചനയെന്നാണ് വാദം.

എന്നാൽ, പുതിയ ആരോപണത്തിന്‍റെ പശ്ചാത്തലത്തിൽ ഓഹരി വിപണികളിൽ അദാനി ഗ്രൂപ്പ് വൻ തകർച്ച നേരിടുകയാണ്. ആകെ വിപണി മൂല്യത്തിൽ വ്യാഴാഴ്ച നേരിട്ടത് 35,600 കോടി രൂപയുടെ ഇടിവ്.

പത്തു വർഷം മുൻപ് തീർപ്പാക്കിയ കേസാണ് ഇപ്പോൾ വീണ്ടും കുത്തിപ്പൊക്കിയിരിക്കുന്നതെന്നാണ് അദാനി ഗ്രൂപ്പ് നൽകുന്ന വിശദീകരണം. 2013 മുതൽ 2018 വരെ നടത്തിയ നിക്ഷേപങ്ങളുടെ വിവരമാണ് ഒ.സി.സി.ആർ.പി പുറത്തു വിട്ടിരിക്കുന്നതും.

Leave a Comment

Your email address will not be published. Required fields are marked *