ന്യൂഡൽഹി: പാർലമെൻറിൻറെ പ്രത്യേക സമ്മേളനം വിളുച്ചു ചേർക്കാനൊരുങ്ങി കേന്ദ്രസർക്കാർ. സെപ്റ്റംബർ 18 മുതൽ 22 വരെ അഞ്ച് ദിവസത്തേക്കാണ് സമ്മേളനം. ക്രിയാത്മക ചർച്ചകൾ പ്രതീക്ഷിക്കുന്നതായി കേന്ദ്ര പ്രഹ്ലാദ് ജോഷി പറഞ്ഞു. മണിപ്പൂർ കലാപത്തിൽ കഴിഞ്ഞ സമ്മേളനം മുങ്ങിപ്പോയതോടെയാണ് സർക്കാർ പ്രത്യേക സമ്മേളനം വിളിച്ചു ചേർക്കുന്നതെന്നാണ് വിലയിരുത്തൽ.

മാത്രമല്ല, പുതിയ പാർലമെൻറിൽ ഇതുവരെയും സമ്മേളനം നടത്തിയില്ല. ഈ പശ്ചാത്തലത്തിൽ പതിനെഴാമത് ലോക്സഭയുടെ പതിമൂന്നാം സമ്മേളനം ഇവിടെ വച്ച് നടത്താനാണ് തീരുമാനം. ജി20 സമ്മേളനം കഴിയുന്നതിന് പിന്നാലെയാണ് സമ്മേളനം വിളിച്ചു ചേർക്കുന്നത്.





