ഹാങ്ങ്ചൗ: ഏഷ്യൻ ഗെയിംസ് റോവിങ്ങിൽ ഇന്ത്യൻ താരങ്ങൾ രണ്ട് വെങ്കല മെഡലുകൾ കൂടി നേടി. പുരുഷൻമാരുടെ ഫോർസ് ഇവൻറിലും ക്വാഡ്രപ്പിൾ സ്കൾസ് ഇനത്തിലുമാണ് മെഡലുകൾ.
ജസ്‌വിന്ദർ സിങ്ങ്, ഭീം സിങ്ങ്, പുനീത് കുമാർ, ആശിഷ് ഗോലിയൻ എന്നിവരടങ്ങിയ സംഘമാണ് ഫോർസിൽ മത്സരിച്ചത്. സത്നാം സിങ്ങ്, പർമീന്ദർ സിങ്ങ്, ജാക്കർ ഖാൻ, സുഖ്മീത് സിങ്ങ് സഖ്യം രണ്ടാം മെഡലും കരസ്ഥമാക്കി. അതേസമയം, സിംഗിൾ സ്കൾസിൽ മത്സരിച്ച ബൽരാജ് പൻവറിന് നാലാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
ഈ വിഭാഗത്തിൽ മത്സരിച്ചവർ ഇതോടെ ഇന്ത്യക്കായി നേടിത്തന്ന മെഡലുകളുടെ എണ്ണം, രണ്ടു വെള്ളിയും അഞ്ച് വെങ്കലവും അടക്കം ഏഴായി.