ലണ്ടൻ: ശത്രുരാജ്യങ്ങളുടെ മുങ്ങിക്കപ്പലുകൾക്കായി ഒരുക്കിയ കെണിയിൽ പെട്ട് തകരാറിലായ ചൈനയുടെ ആണവ മുങ്ങിക്കപ്പലിലെ 55 നാവികർ ശ്വാസം കിട്ടാതെ മരിച്ചതായി ബ്രിട്ടിഷ് ഇന്‍റലിജൻസ് റിപ്പോർട്ട്. മഞ്ഞക്കടലിൽ യു.എസ്, ബ്രിട്ടീഷ് മുങ്ങിക്കപ്പലുകളെ ഉന്നം വച്ചൊരുരിക്കിയ കെണിയിൽ പെട്ടതോടെ ചൈനയുടെ മുങ്ങിക്കപ്പലിലെ ഓക്സിജൻ വിതരണ സംവിധാനം തകരാറിലാവുകയായിരുന്നു. ഓഗസ്റ്റ് 21നായിരുന്നു അപകടം. എന്നാൽ, ഇത്തരമൊരു അപകടം നടന്നിട്ടില്ലെന്നാണ് ചൈനയുടെ നിലപാട്.
ചൈനയുടെ ആണവ മുങ്ങിക്കപ്പലിലെ 55 നാവികർ മരിച്ചു, കുടുങ്ങിയത് ശത്രുരാജ്യങ്ങളെ കുടുക്കാൻ വേണ്ടി നിർമ്മിച്ച കെണിയിൽ
