കൊച്ചി: എറണാകുളം നോര്‍ത്ത് സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കിയ നടൻ വിനായകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ മദ്യലഹരിയിൽ ആയിരുന്നെന്നും ഉദ്യോഗസ്ഥർക്കെതിരെ അസഭ്യവര്‍ഷം നടത്തിയെന്നും പൊലീസ് വ്യക്തമാക്കി.
ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് വൈദ്യ പരിശോധന നടത്തിയപ്പോൾ മദ്യപിച്ചിട്ടുണ്ടെന്ന് ബോദ്യപ്പെടുകയായിരുന്നു. സ്റ്റേഷന്റെ പ്രവർത്തനം തടസ്സപ്പെടുത്തിയതിന് കേസെടുത്തു. വിനായകനെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത് ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ്.
വിനായകൻ ഭാര്യയുമായുള്ള വഴക്കിനെ തുടർന്ന് പൊലീസിനെ കല്ലൂരിലെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തിയിരുന്നു. പൊലീസ് സ്ഥലത്തെത്തി ഇരുവരുടെയും മൊഴിയെടുക്കുകയുെ ചെയ്തു. എന്നാൽ അതിൽ തൃപ്തിപ്പെട്ടാത്ത നടൻ പൊലീസിനെ പിന്തുടർന്ന് സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കുക ആയിരുന്നു. സ്റ്റേഷനിൽ വച്ച് പുകവലിച്ച കുറ്റത്തിനും വിനായകനെ കൊണ്ട് പിഴയടപ്പിച്ചു.