ജയ്പൂർ: രാജസ്ഥാൻ കോൺഗ്രസ് അധ്യക്ഷൻ ഗോവിന്ദ് സിങ്ങ് ദൊത്താശ്രയുടെ വസതിയിൽ ഇഡി റെയ്ഡ്. നിയമന പരീക്ഷയുടെ ചോദ്യപേപ്പർ ചോർച്ച വിവാദത്തെത്തുടർന്നാണ് റെയ്ഡ്. കോൺഗ്രസ് അധ്യക്ഷന്റെ വസതിക്കുപുറമേ, മഹുവയിൽനിന്നുള്ള സ്ഥാനാർഥി ഓം പ്രകാശ് ഹഡ്ലയുടെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്. രാജസ്ഥാനിലെ മുൻ വിദ്യാഭ്യാസ മന്ത്രി കൂടിയാണ് ദൊത്താശ്ര.
രാജസ്ഥാനിൽ കോൺഗ്രസ് അധ്യക്ഷന്റെ വീട്ടിൽ ഇ.ഡി റെയിഡ്
