കൊച്ചി: കളമശേരിയിൽ സാമ്രാ കൺവെൻഷൻ സെന്ററിൽ ബോംബ് സ്‌ഫോടനം നടത്തിയ സംഭവത്തിൽ അറസ്റ്റിലായ പ്രതി ഡൊമിനിക് മാർട്ടിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് ചിലവന്നൂർ സ്വദേശി ഡൊമിനിക് മാർട്ടിൻ(57) തൃശൂർ കൊടകര പൊലീസ് സ്‌റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. പ്രതിയെ കസ്റ്റഡിയിൽ ലഭിച്ച ശേഷമാകും തെളിവെടുപ്പ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കുക.
കളമശേരി സ്‌ഫോടനം; പ്രതി ഡൊമിനിക് മാർട്ടിനെ ഇന്ന് കോടതിയിൽ ഹാജരാക്കും
