
തൊടുപുഴ: കേരളത്തിലെ സ്വകാര്യ ബസ്സുടമകൾ പ്രഖ്യാപിച്ച സമരങ്ങളിൽ ജില്ലയിലെ എല്ലാ ബസ്സുടമകളും പങ്കെടുക്കുമെന്ന് ഇടുക്കി ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസ്സോസിയേഷൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 31ന് സൂചനാ പണിമുടക്കും നവംബർ 21 മുതൽ അനിശ്ചിതകാല പണിമുടക്കുമാണ് തീരുമാനിച്ചിരിക്കുന്നത്.

നിലവിലുള്ള എല്ലാ പെർമിറ്റുകളും ദൂര പരിധിയോ മാനദണ്ഡങ്ങളോ ഇല്ലാതെ പുതുക്കി നൽകുക, 2011ൽ നടപ്പാക്കിയ വിദ്യാർത്ഥികളുടെ 1 രൂപാ യാത്രാനിരക്ക് വർധിപ്പിക്കുക, സീറ്റ് ബെൽറ്റ്, ക്യാമറ, അധിദാരിദ്ര്യ രേഖയ്ക്കു താഴെവരുന്ന വിദ്യാർത്ഥികൾക്കു സൗജന്യ യാത്ര തുടങ്ങിയ വിഷയത്തിൽ കൂടിയാലോചന നടത്തി തീരുമാനമെടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നിയിച്ചാണ് സമരം.
തൊടുപുഴയിൽ നടന്ന വർത്താ സമ്മേളനത്തിൽ സംഘടനാ. സംസ്ഥാന പ്രസിഡന്റ് കെ.കെ.തോമസ്, അസ്സോസിയേഷൻ ജില്ലാ സെക്രട്ടറി കെ.കെ.അജിത് കുമാർ, ജില്ലാ ട്രഷറർ പി.എം.ജോർജ്ജ്, വൈസ് പ്രസിഡന്റ് കെ.എം.സലീം തുടങ്ങിയവർ പങ്കെടുത്തു.