Timely news thodupuzha

logo

സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്, കോഴിക്കോടും തലശേരിയിലും യാത്രക്കാർ വലഞ്ഞു

കോഴിക്കോട്: തലശേരിയിലും കോഴിക്കോട്ടും സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്. വിദ്യാർഥികളുടെ പരാതിയിൽ ബസ് ജീവനക്കാർക്കെതിരെ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് കേസെടുത്തിൽ പ്രതിഷേധിച്ചാണ് സ്വകാര്യ ബസ് ജീവനക്കാർ പണിമുടക്കുന്നത്.

കോഴിക്കോട്-കണ്ണൂർ, കോഴിക്കോട്-തൊട്ടിൽപ്പാലം, തലശേരി റൂട്ടുകളിൽ ഓടുന്ന ബസുകളാണ് പണിമുടക്കുന്നത്. തൊട്ടിൽപാലം റൂട്ടിൽ ഓടുന്ന ബസിൽ യാത്ര ചെയ്ത വിദ്യാർഥിയുടെ പരാതിയിൽ ചൊക്ലി പൊലീസും തൃശൂർ-കോഴിക്കോട് റൂട്ടിൽ ഓടുന്ന ബസിൽ യാത്ര ചെയ്ത വിദ്യാർഥിയുടെ പരാതിയിൽ തേഞ്ഞിപ്പാലം സ്റ്റേഷനിലാണ് കേസെടുത്തത്. എന്നാൽ കേസിൽ മതിയായ അന്വേഷണം നടത്താതെയാണ് പൊലീസ് നടപടിയെന്നു പറഞ്ഞാണ് ജീവനക്കാർ പ്രതിഷേധിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *