ന്യൂഡൽഹി: തൻറെ ഓഫീസിലെ മൂന്നു പേരുടെ ഫോൺ കേന്ദ്രസർക്കാർ ചോർത്തിയെന്ന് രാഹുൽ ഗാന്ധി. എത്ര വിവരങ്ങൾ ചോർത്തിയാലും ഭയപ്പെട്ട് പിന്നോട്ടില്ലെന്നും നിങ്ങൾക്ക് തൻറെ ഫോൺ വേണമെങ്കിൽ തരാമെന്നും രാഹുൽ പറഞ്ഞു.
കെ.സി.വേണുഗോപാൽ അടക്കം നിരവധി പ്രതിപക്ഷ നേതാക്കൾക്ക് ആപ്പിളിൻറെ ഫോൺ ചോർത്തൽ സന്ദേശം ലഭിച്ചിട്ടുണ്ട്. ചോർത്തലിന് പിന്നിൽ കേന്ദ്ര സർക്കാർ സ്പോൺസർ ചെയ്‌ത ആക്രമണകാരികളാണ്.
ഇത് ക്രിമിനലുകളുടെയും കള്ളന്മാരുടെയും സൃഷ്‌ടിയാണ്. ഇന്ത്യയുടെ രാഷ്‌ട്രീയം ഞങ്ങൾ മനസ്സിലാക്കി. ബി.ജെ.പി യുവാക്കളുടെ ശ്രദ്ധ തിരിക്കാനാണ് ശ്രമിക്കുന്നത്.
അദാനിക്ക് രക്ഷപ്പെടാൻ കഴിയില്ല. സമയം വരുമ്പോൾ അദാനി സർക്കാറിനെ എങ്ങനെ പുറത്താക്കാമെന്ന് ഞങ്ങൾ കാണിച്ചുതരാം. രാജ്യത്ത് നിലവിൽ നടക്കുന്ന കുത്തകവൽക്കരണത്തിൻറെ പ്രതീകമാണ് അദാനി.
ബി.ജെ.പിയുടെ സാമ്പത്തികനില അദാനിയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നുവെന്ന് വാർത്താ സമ്മേളനത്തിൽ കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു.