Timely news thodupuzha

logo

പത്തനംതിട്ടയിൽ കനത്ത മഴ ; മല്ലപ്പള്ളിൽ ഉരുൾ പൊട്ടൽ‌

പത്തനംതിട്ട: കനത്ത മഴയിൽ മല്ലപ്പള്ളി ‍ എഴുമറ്റൂർ കോട്ടാങ്ങലിൽ ഉരുൾ പൊട്ടി ഒട്ടേറെ  വീടുകളിലും കടകളിലും വെള്ളം കയറി. ഒരു കാര്‍ പോര്‍ച്ചില്‍ നിന്നും ഒഴുകി പോയി. ഈ കാര്‍ നാട്ടുകാര്‍ തോട്ടില്‍ കെട്ടിയിട്ടിരിക്കുകയാണ്. കോട്ടാങ്ങൽ വില്ലേജിൽ ചുങ്കപ്പാറ ജംഗ്ഷനിൽ കടകളിൽ ഉൾപ്പെടെ വെള്ളം കയറിയിട്ടുണ്ട്. തൈക്കാവ് ഭാഗത്ത് നിന്നും പുലർച്ചെയോടെ ഉരുൾ പൊട്ടി കുത്തിയൊലിച്ച് വന്ന വെള്ളം ടൗണിലേക്ക് കയറുകയായിരുന്നു.

ആദ്യമായാണ് താരതമ്യേന ഉയർന്ന പ്രദേശമായ ചുങ്കപ്പാറ ടൗൺ വെള്ളത്തിൽ മുങ്ങുന്നത്. മല്ലപ്പള്ളി, ആനിക്കാട്, തെള്ളിയൂർ എന്നിവിടങ്ങളിലും ഇപ്പോൾ തോടുകൾ കരകവിഞ്ഞ് ഒഴുകുകയാണ്. തിരുവല്ല റാന്നി റോഡിൽ വെണ്ണിക്കുളം ഭാഗത്തും വെള്ളംകയറി റോഡ് ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. രാവിലെ 6:30 ന് ശേഷം മഴയുടെ ശക്തി കുറഞ്ഞു. 

കഴിഞ്ഞ ദിവസം പത്തനംതിട്ട ജില്ലയിൽ രാത്രിയിൽ ഏറ്റവും കൂടുതൽ മഴ പെയ്തത് വാഴക്കുന്നം (139 mm ), കുന്നന്താനം (124 mm) റാന്നി (104 mm ) എന്നീ സ്ഥലങ്ങളിലായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *