Timely news thodupuzha

logo

പഠനത്തിൽ മികവ് പുലർത്തിയില്ല; 30 വിദ്യാർഥികളെ സ്കൂളിൽ നിന്നും പുറത്താക്കിയതായി പരാതി

പാലക്കാട്: മാർക്ക് കുറഞ്ഞതിന് പ്ലസ്‌ റ്റൂ ഹ്യൂമാനിറ്റീസിലെ 30 വിദ്യാർഥികളെ കൂട്ടത്തോടെ സ്കൂളിൽ നിന്നും പുറത്താക്കിയതായി പരാതി. പാലക്കാട് എരിമയൂർ ഗവൺമെന്‍റ് ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപകർക്കെതിരെയാണ് വിദ്യാർത്ഥികളുടെ പരാതി.

പഠനത്തിൽ മികവ് പുലർത്തിയില്ലെന്ന് ആക്ഷേപിച്ച് പത്ത് ദിവസമായി വിദ്യാർഥികളെ സ്കൂൾ പരിസരത്ത് പ്രവേശിക്കാൻ അധ്യാപകർ അനുവദിക്കുന്നില്ലെന്ന് പരാതിയിൽ പറയുന്നു.

അതേസമയം വിദ്യാർത്ഥികളെ സ്‌കൂളിൽ നിന്നും പുറത്താക്കിട്ടില്ലെന്നും ഗ്രൂപ്പ് തിരിച്ച് ക്ലാസിലെത്താൻ ആവശ്യപ്പെട്ടിട്ടേ ഉള്ളൂവെന്നുമാണ് അധ്യാപകരുടെ വാദം.

എന്നാൽ അധ്യാപകരുടെ നടപടി ശരിയായില്ലെന്ന് പി.റ്റി.എ ഭാരവാഹികൾ അറിയിച്ചു. തുടർന്ന് കെ.എസ്.യു, പി.റ്റി.എ ഭാരവാഹികൾ എന്നിവർ ചേർന്ന് പ്രതിഷേധിച്ചതോടെ വിദ്യാർത്ഥികളെ ക്ലാസിൽ പ്രവേശിപ്പിക്കുകയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *