മുംബൈ: കോൺഗ്രസ് പാർട്ടിയിലെ പ്രശ്നങ്ങൾക്ക് രാഹുൽ ഗാന്ധിയെ കുറ്റപ്പെടുത്തി പറയുന്നത് ശരിയല്ലെന്നും,ഇതൊരു തരം രക്ഷപെടലുമാണെന്നും മഹാരാഷ്ട്ര പി സി സി പ്രസിഡന്‍റ് നാനാ പാട്ടൊലെ.
ഗുലാം നബി ആസാദ് രാജിവെച്ചതിന് പിന്നിൽ ബിജെപിയുടെ കൈകൾ ഉണ്ടെന്നും അദ്ദേഹം ആരോപിച്ചു.കോൺഗ്രസിനും ഗാന്ധി കുടുംബത്തിനും എതിരെ ഇത്രയും മോശമായ രീതിയിൽ അദ്ദേഹം പറഞ്ഞത് തന്നെ ഞെട്ടിച്ചു,പാട്ടൊലെ കൂട്ടിച്ചേർത്തു.
കോൺഗ്രസ് പാർട്ടി ഈ നേതാക്കൾക്കൊക്കെ പല വലിയ പദവികളും സ്ഥാനമാനങ്ങളും ബഹുമാനവും ഒക്കെ നൽകിയതാണ്. ഇപ്പോൾ ഒരു പദവിയും ലഭിക്കാത്തതിനാൽ അവർ പാർട്ടിയിൽ നിന്ന് പുറത്തുപോകുന്നത് സ്വാർത്ഥത കൊണ്ട് മാത്രമല്ലേ?അദ്ദേഹം ചോദിച്ചു.
ഗാന്ധികുടുംബം പ്രധാന സ്ഥാനങ്ങളെല്ലാം ഈ നേതാക്കൾക്ക് നൽകി. എന്നാൽ ഇന്ന് അവർ അതേ ഗാന്ധി കുടുംബത്തിനെതിരെ തെറ്റായ,വളരെ മോശമായ രീതിയിൽ ആരോപണങ്ങൾ ഉന്നയിക്കുന്നു,”ഇതിൽ തനിക്ക് നിരാശയും ദുഃഖവും ഉണ്ടെന്നു പടോലെ പറഞ്ഞു. “ഗുലാം നബി ആസാദിന് 50 വർഷത്തിനുള്ളിൽ പാർട്ടിയും ഗാന്ധി കുടുംബവും എല്ലാ സുപ്രധാന സ്ഥാനങ്ങളും നൽകി. മോദി-ഷായുടെ നിർദ്ദേശപ്രകാരമാണോ പാർട്ടി വിട്ടതെന്ന് അദ്ദേഹം വ്യക്തമാക്കണമെന്നും പാട്ടൊലെ പറഞ്ഞു.
ഇന്ന് രാജ്യത്ത് ഗുരുതരമായ സ്ഥിതിവിശേഷമാണ് നിലനിൽക്കുന്നത്, അതിർത്തിയിൽ ചൈനയുടെ നമ്മുടെ പ്രദേശങ്ങൾ കയ്യടക്കുന്നു, ഭരണഘടന അപകടത്തിലാണ്, ബിജെപിയെ ചോദ്യം ചെയ്യുന്നതിന് പകരം കോൺഗ്രസിനെ അപകീർത്തിപ്പെടുത്താനാണ് ഈ നേതാക്കൾ പ്രവർത്തിക്കുന്നത്,” കഷ്ട്ടം എന്നെ പറയേണ്ടു.; പടോലെ പറഞ്ഞു.