മുംബൈ : തനിക്ക് ഇപ്പോൾ 82 വയസ്സായെന്നും പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുന്നില്ലെന്നും അടുത്ത പൊതുതെരഞ്ഞെടുപ്പിന് ശേഷം മറ്റൊരു സ്ഥാനവും വഹിക്കില്ലെന്നും എൻസിപി അധ്യക്ഷൻ ശരദ് പവാർ പ്രഖ്യാപിച്ചു.
പവാർ പ്രധാനമന്ത്രിയാകുമെന്ന് പാർട്ടിയിലെ ഒരു വിഭാഗം ശക്തമായ പ്രചാരണം നടത്തുന്നതിനിടെയാണ് പവാറിന്‍റെ വെളിപ്പെടുത്തൽ.
ഞാൻ ഇനി ഒരു പദവിയും വഹിക്കില്ല.അദ്ദേഹം ആവർത്തിച്ചു.
ഈ രാജ്യത്തെ സാധാരണക്കാരുടെ കഷ്ടപ്പാടുകളും പ്രശ്‌നങ്ങളും പരിഹരിക്കുന്നതിന് സമാന രാഷ്ട്രീയ കാഴ്ചപ്പാടുള്ള പാർട്ടികൾ ഒന്നിച്ചു നിൽക്കണം.എന്നാലേ ജനങ്ങൾക്ക് ഗുണകരമായ മാറ്റങ്ങൾ ഉണ്ടാകു,അങ്ങിനെ ആ പറ്റിക്കൽ ജനങ്ങൾക്ക് സംഭാവന നൽകണം എന്നതാണ് എനിക്ക് അവരോട് പറയാനുള്ളത്.ബാക്കിയുള്ള പദവികളൊന്നും ഞാൻ ഏറ്റെടുക്കില്ല”, പവാർ പറഞ്ഞു.