ന്യൂഡൽഹി: മുൻ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് ഇന്ന് 77ആം ജന്മദിനം. നിരവധി നേതാക്കൻമാരാണ് ആശംസകൾ നേർന്ന് രംഗത്തെത്തിയത്.
‘സോണിയാ ഗന്ധിക്ക് പിറന്നാൾ ആശംസകൾ. ദീർഘവും ആരോഗ്യകരവുമായ ജീവിതം ലഭിക്കുമാറാകട്ടെയെന്ന്’ പ്രധാനമന്ത്രി ആശംസിച്ചു. എക്സിലൂടെയാണ് പ്രധാനമന്ത്രി ആശംസകൾ അറിയിച്ചത്.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ, കെ.സി വേണുഗോപാൽ, ശശിതരൂർ തുടങ്ങി നിരവധി പേർ ആശംസകളുമായി രംഗത്തെത്തി.
ദീർഘകാലമായി കോൺഗ്രസിൻറെ അമരത്തു നിന്ന സോണിയാ ഗാന്ധി ആരോഗ്യപരമായ കാരണങ്ങളാണ് പാർട്ടിയിൽ നിന്നു വിട്ടു നിൽക്കുന്നത്. പകരം രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പാർട്ടിയിൽ സജീവമായി പ്രവർത്തിക്കുന്നുണ്ട്.