Timely news thodupuzha

logo

ഹാഴ്സൺ അഗ്രോ പ്രോഡക്റ്റ്സ് ന്റെ സബ്സിഡി റൈറ്റ് ആയി വരുന്ന അരുൺ ഐസ്ക്രീമിന്റെ തൊടുപുഴ ഔട്ട്ലെറ്റ് പ്രവർത്തനമാരംഭിച്ചു. തൊടുപുഴ മൂവാറ്റുപുഴ റോഡിയിൽ സ്മിത ഹോസ്പിറ്റലിന് സമീപമാണ് അരുൺ ഐസ്ക്രീമിന്റെ ഹോൾസെയിൽ ആൻഡ് റീട്ടെയിൽ ഷോപ്പ് ആരംഭിച്ചിരിക്കുന്നത്.

തൊടുപുഴ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം നിർവഹിച്ചു

തൊടുപുഴയുടെ വികസനത്തിന് തങ്ങളുടെതായ വ്യക്തിമുദ്ര പതിപ്പിച്ചു കൊണ്ടാണ് ലോകോതാര ബ്രാൻഡായായ ഹാപ് ഡെയിലി പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ചെന്നൈ ബേസ്ഡ് ആയിട്ടുള്ള കമ്പനിയാണ് ഹാപ് ഡെയിലി.റവ. ഫാ ജോർജ് മാൻന്തോട്ടം സ്ഥാപനത്തിന്റെ വെഞ്ചിരിപ്പ് കർമ്മം നിർവഹിച്ചു.

എക്‌സ്‌ക്ലൂസീവ് ഐസ്‌ക്രീം പാർലർ എന്ന ആശയം അവതരിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഐസ്‌ക്രീം ബ്രാൻഡാണ് അരുൺ ഐസ്ക്രീം.കർണാടക, കേരളം, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ ഏകദേശം 700 ഔട്ട്‌ലെറ്റുകൾ അരുൺ ഐസ്ക്രീനു ഉണ്ട് .

ഐസ്ക്രീം ബ്രാൻഡിനെ മറ്റുള്ളവരേക്കാൾ മുന്നിൽ നിർത്താൻ മികച്ച സാങ്കേതികവിദ്യയും ഉണ്ട് . കോൺ, ചോക്ലേറ്റ് നിർമ്മാണ ഉപകരണങ്ങൾ കൂടാതെ, അരുണിന് സുസജ്ജമായ പാക്കേജിംഗും പ്രൊഡക്ഷൻ ലൈനും ഉണ്ട്, കൂടാതെ 10 ദിവസത്തെ ഐസ്ക്രീം ഇൻവെന്ററി സൂക്ഷിക്കാൻ കഴിയുന്ന ഒരു കോൾഡ് സ്റ്റോറേജ് സൗകര്യവു ഷൂറൂമിയിൽ ഒരുക്കി ഇരിക്കുന്നു .

അഞ്ച് രൂപ മുതലുള്ള ഐസ്ക്രീം ഇവിടെ ലഭ്യമാണ് എന്നുള്ളതാണ് ഏറ്റവും വലിയ പ്രത്യേകത. കൂടാതെ 15 പരം പാലുൽപന്നങ്ങളും അരുൺ ഐസ്ക്രീമിന്റെ ഔട്ട്ലെറ്റ് ലക്ഷ്യമാണ്.കുൽഫി,പാൽപ്പൊടി, നെയ്യ്,ഡയറി പ്രൊഡക്സുകളും ലക്ഷ്യമാണ്.

Leave a Comment

Your email address will not be published. Required fields are marked *