തൊടുപുഴ : :വാക്കുതർക്കത്തെ തുടർന്ന് യുവാവ് വെട്ടേറ്റു മരിച്ചു .വണ്ണപ്പുറ ചീങ്കല്‍ സിറ്റി മീനാങ്കുടിയില്‍ ജോബി (45) ആണ് വെട്ടേറ്റുമരിച്ചത് . പ്രതി പത്തനംതിട്ട രജീവ് എന്നറിയപ്പെടുന്ന പുത്തൻ പുരയിൽ രജീവ് (55) നെ പോലീസ്കസ്റ്റ ടിയിൽ എടുത്തു .
ഞായറാഴ്ച രാത്രി പത്തിന് ശേഷമാണ് സംഭവം. കൊല്ലപ്പെട്ട ജോബിയും മറ്റൊരാളും പ്രതിയും ചേര്‍ന്ന് പകല്‍ഒരുമിച്ചിരുന്ന് മദ്യപിച്ചിരുന്നു.ഇതിനിടയില്‍ വാക്ക് തർക്കം ഉണ്ടാവുകയും രജീവിന് മര്‍ദനമേറ്റതായും പറയുന്നു.ഇതിന്റ വൈരാഗ്യത്തില്‍ രാത്രി വീട്ടില്‍ കയറി വാക്കത്തികൊണ്ട് ജോബിയെ വെട്ടു ക യായിരുന്നു.ജോബി വീടിന്റ വാതിൽ അടച്ചി രുന്നില്ല. ഇത് പ്രതിക്ക് കറ്റകൃത്യം ചെയ്യാന്‍ അനുകൂല സാഹചര്യം ഉണ്ടാക്കി.വലതു കൈയിൽ ആണ് വെട്ടേറ്റ ത്. രക്തം വാർന്നാണ് മരണഎന്ന് പോലീസ് നിഗമനം.രാവിലെ ജോബിയുടെ വീട്ടിലെത്തിയ അയൽവാസിയാണ് ഇയാളെരക്തത്തിൽ കുളി ച്ച് മരിച്ച നിലയിൽ കണ്ടെത്തി യത്. തുടർന്ന് കാളിയാർ പോലീസിൽ വിവരം അറിയിച്ചു.കൊല്ലപ്പെട്ട ജോബിയുടെ പേരിൽ മറ്റുകേസു കൾഇല്ല. ജോബി ഒറ്റയ്ക്കാണ് താമസം. ഇയാൾ തടിപ്പണിക്കാരനാണ്.പ്രതിയുടെ പേരില്‍ പത്തനം തിട്ടയിലും സമാനമായ കോസ് നിലവിലുണ്ട്. കൂടാതെ കാളിയാർ സ്റ്റേഷനിലും നിരവധി കേസുകൾ നിലവിലുണ്ടെന്ന് പേലീസ് പറഞ്ഞു ഫിംഗർ പ്രിന്റ് വിദഗ്ധർ,ഫോറന്‍സിക് സംഘവും പോലീസ് നായയും സ്ഥലത്തെത്തി തെളിവുകള്‍ശേഖരിച്ചു.ഡി .വൈ. എസ.്പി. മധു ബാബു,സി.ഐ .എച്ച്.എല്‍ ഹണി,എസ്. ഐ .കെ.ജെ.ജേബി, എ എസ് ഐ അബ്ദുള്ള, സി. പി.ഒ. സിജു എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പ്രതിയെ തൊടുപുഴ ഡി. വൈ എസ് പി ഓഫീസിൽ എത്തിച്ചു അറസ്റ്റ് രേഖപെടുത്തി.