Timely news thodupuzha

logo

ഡി.വൈ.ചന്ദ്രചൂഡ് ഇന്ത്യയുടെ അമ്പതാമത് ചീഫ് ജസ്റ്റീസ് ; നവംബർ 9 ന് ചുമതലയേൽക്കും

ന്യൂഡല്‍ഹി : സുപ്രീം കോടതിയുടെ 50-ാമത് ചീഫ് ജസ്റ്റിസായി ഡി.വൈ.ചന്ദ്രചൂഡ്. ഇതു സംബന്ധിച്ച് രാഷ്ട്രപതി ഉത്തരവ് പുറപ്പെടുവിച്ചു. അദ്ദേഹം നവംബര്‍ 9നു ചുമതലയേല്‍ക്കും. നവംബര്‍ എട്ടിനാണ് ചീഫ് ജസ്റ്റിസ് യു.യു.ലളിത് വിരമിക്കുന്നത്. ചീഫ് ജസ്റ്റിസ് പദവിയില്‍ ചന്ദ്രചൂഡിന് 2 വര്‍ഷം ലഭിക്കും. 2024 നവംബര്‍ 10നാണു വിരമിക്കുക.

 അലഹാബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരിക്കെ, 2016 മേയ് 13നാണ് ഡി.വൈ.ചന്ദ്രചൂഡ് സുപ്രീം കോടതി ജഡ്ജിയായത്. നിലവില്‍ യു.യു.ലളിത് കഴിഞ്ഞാല്‍ ഏറ്റവും മുതിര്‍ന്ന ജഡ്ജിയാണ്. അയോധ്യ കേസ്, സ്വകാര്യതയ്ക്കുള്ള അവകാശം, ആധാറിന്‍റെ സാധുത, ശബരിമല സ്ത്രീപ്രവേശം അടക്കമുള്ള കേസുകള്‍ കൈകാര്യം ചെയ്ത ബെഞ്ചിന്‍റെ ഭാഗമായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡ്.

2000 മാര്‍ച്ച് 29 മുതല്‍ ബോംബെ ഹൈക്കോടതിയില്‍ ജഡ്ജിയായിരുന്നു. അതിനു മുന്‍പ് അഡീഷനല്‍ സോളിസിറ്റര്‍ ജനറലായിരുന്നു.ഏറ്റവും കൂടുതല്‍ കാലം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്നു വൈ.വി.ചന്ദ്രചൂഡിന്‍റെ മകനാണ ഡി വെ ചന്ദ്രചൂഡ്.

Leave a Comment

Your email address will not be published. Required fields are marked *