Timely news thodupuzha

logo

ഒമിക്രോൺ വേരിയന്‍റ് പൂനെയിൽ സ്ഥിരീകരിച്ചു; അതീവ വ്യാപനശേഷിയെന്ന് ആരോഗ്യവകുപ്പ്

മുുംബൈ; ഇന്ത്യയിലെ ആദ്യത്തെ ഒമിക്രോണ്‍ വേരിയന്‍റിനെ പൂനെയില്‍ കണ്ടെത്തി.പൂനെ സ്വദേശിയുടെ സാമ്പിള്‍ പരിശോധിച്ചതില്‍ നിന്നാണ് ഒമിക്രോണ്‍ സബ് വേരിയന്‍റായ ബിക്യൂ.1 കണ്ടെത്തിയത്. സംസ്ഥാനത്ത് അണുബാധകള്‍ വര്‍ദിക്കുന്നതായി മഹാരാഷ്ട്ര ആരോഗ്യവകുപ്പ് കഴിഞ്ഞ ദിവസം മുന്നറിയിപ്പു നല്‍കിയിരുന്നു.അപകട സാധ്യത ഏറിയ രോഗികള്‍ മുന്‍കരുതല്‍ കൃത്യമായി മുന്‍കരുതലുകള്‍ പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ബിക്യൂ.1,ബിക്യൂ.1.1 എന്നിവ ഒമിക്രോണിന്‍റെ വകഭേദങ്ങളാണ്.കൊവിഡ് 19 കേസുകൾ വര്‍ധിക്കുന്നുണ്ട്. മഹാരാഷ്ട്രയില്‍ കൊവിഡ് കേസുകളിൽ കഴിഞ്ഞ ആഴ്‌ച 17.7 ശതമാനത്തിന്‍റെ വര്‍ധനവുണ്ടായിരുന്നു. പൂനെയില്‍ റിപ്പോര്‍ട്ടുചെയ്തത് 23 കേസുകളാണ്

പൊതുസ്ഥലങ്ങളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കേണ്ടതുണ്ട്.പനിപോലുള്ള ലക്ഷണങ്ങള്‍ അവഗണിക്കരുതെന്നും എത്രയും വേഗം വൈദ്യസഹായം നേടണമെന്നും ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കി.ഉത്സവ സീസണാണ് വരുന്നത് രോഗം പകരാനുള്ള സാധ്യത കൂടുതലാണ് അതുകൊണ്ടുതന്നെ ആരോഗ്യവകുപ്പ് നല്‍ക്കുന്ന മാര്‍ഗ നിര്‍ദ്ദേശങ്ങളില്‍ വിട്ടുവീഴ്ച്ച കാണിക്കരുതെന്നും കര്‍സന നിര്‍ദ്ദേശമുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *