ന്യൂഡൽഹി: യുക്രെയ്‌നില്‍ കഴിയുന്ന എല്ലാ ഇന്ത്യക്കാരും ഉടന്‍ മടങ്ങണമെന്ന് ഇന്ത്യ. യുദ്ധ സാഹചര്യത്തില്‍ യുക്രെയ്‌നില്‍ തുടരാന്‍ ഇനിയും ശ്രമിക്കരുതെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്‍റെ നിര്‍ദേശം. ഇത് സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദേശം വിദേശകാര്യമന്ത്രാലം പുറത്തിറക്കി.
വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള എല്ലാവരും യുക്രെയ്‌ന്‍ വിടണം. ഇന്ത്യന്‍ പൗരന്‍മാര്‍ അടിയന്തരമായി യുക്രെയ്‌ന്‍ വിടണമെന്ന ഇന്ത്യന്‍ എംബസി നേരത്തെ ആവശ്യപ്പെട്ടിരുന്നു.
റഷ്യ-യുക്രെയ്‌ന്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലാണ് നിര്‍ദേശം.യുക്രെയ്‌നില്‍ തുടരുന്ന ഇന്ത്യക്കാര്‍ക്ക് അതിര്‍ത്തി കടക്കാനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ ഇന്ത്യന്‍ എംബസി നല്‍കിയിരുന്നു. ഹങ്കറി, സ്ലോവാക്യ, മോള്‍ഡോവ, പോളണ്ട്, റൊമാനിയ അതിര്‍ത്തികള്‍ വഴി പുറത്ത് കടക്കാനാണ് നിര്‍ദേശം.
യുക്രെയ്‌നിലേക്ക് യാത്ര പോകരുതെന്നും നിര്‍ദേശമുണ്ട്. യുക്രെയ്‌നിലേക്ക് പോകുന്നതിന് എംബസിയുടെ വിലക്കുണ്ടെങ്കിലും അത് മറികടന്നാണ് മലയാളികളുള്‍പ്പെടെ ഒട്ടേറെ വിദ്യാര്‍ത്ഥിൾ കഴിഞ്ഞ ദിവസങ്ങളില്‍ പഠനം പൂര്‍ത്തീകരിക്കാനായി തിരിച്ചു പോയത്.