Timely news thodupuzha

logo

ക്രിസ്മസിന് കേരളം കുടിച്ചത് 229.80 കോടിയുടെ മദ്യം; ഒന്നാം സ്ഥാനം സ്വന്തമാക്കി കൊല്ലം ജില്ല

തിരുവനന്തപുരം: ക്രിസ്മസ് ദിനത്തിലെ മദ്യ വിൽപ്പനയിൽ മുൻ വർഷത്തേക്കാൾ നേരിയ കുറവ്. കഴിഞ്ഞ വർഷം ക്രിസ്‌മസിന് 90.03 കോടിയുടെ മദ്യമാണ് വിറ്റതെങ്കിൽ ഈ വർഷമത് 89.52 കോടിയുടെ മദ്യമാണ് ബെവ്ക്കോ ഔട്ട്ലെറ്റ് ആളുകൾ വാങ്ങിയത്. എന്നാൽ 22, 23, 24 എന്നീ തീയതികളിൽ മദ്യ വൽപ്പന തകൃതിയായി നടന്നിട്ടുണ്ട്. ഈ ദിവസങ്ങളിൽ മാത്രം  229.80 കോടി രൂപയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞ വർഷമിത് 215 കോടിയുടെ മദ്യമായിരുന്നു വിറ്റത്.

മദ്യത്തിന് 2 ശതമാനം വില വർദ്ധിച്ചതിനു ശേഷമുള്ള ആദ്യ ഉത്സവ സീസനായിരുന്നു ഇത്. റമ്മാണ് ഏറ്റവുമധികം വിറ്റു പോയത്. കൊല്ലം ആശ്രാമത്തെ ബെവ്‌കോ ഔട്ട്‌ലറ്റാണ് ഇപ്രാവശ്യം വില്‍പ്പനയില്‍ ഒന്നാമതെത്തിയത്, 68.48 ലക്ഷം രൂപയുടെ കച്ചവടമാണ് അവിടെ നടന്നത്. രണ്ടാം സ്ഥാനത്ത് തിരുവനന്തപുരത്തെ പവര്‍ഹൗസ് റോഡിലെ ഔട്ട്‌ലറ്റും, വില്‍പ്പന 65.07ലക്ഷം. മൂന്നാം സ്ഥാനത്ത് ഇരിങ്ങാലക്കുടയിലെ ഔട്ട്‌ലറ്റാണ്, വില്‍പ്പന 61.49 ലക്ഷത്തിന്‍റെയും വിൽപ്പന നടന്നു.

267 ഔട്ട്‌ലറ്റുകളാണ് ബെവ്‌ക്കോയ്ക്കുള്ളത്. തിരക്കു കുറയ്ക്കാനായി 175 പുതിയ ഔട്ട്‌ലറ്റുകള്‍ ആരംഭിക്കാനും നേരത്തെ വിവിധ കാരണങ്ങളാല്‍ പൂട്ടിപോയ 68 ഔട്ട്‌ലറ്റുകള്‍ പ്രവര്‍ത്തനം തുടങ്ങാനും കോര്‍പറേഷന്‍ തീരുമാനിച്ചിരുന്നു. ഇതിന്‍റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

Leave a Comment

Your email address will not be published. Required fields are marked *