തിരുവനന്തപുരം :മുതിർന്ന കോൺഗ്രസ് നേതാവ് ജോസ് കുറ്റിയാനിയുടെ പേരിൽ കോൺഗ്രസ് സ്വീകരിച്ചിരുന്ന അച്ചടക്ക നടപടികൾ പിൻവലിച്ചതായി കെ .പി .സി .സി .ജനറൽ സെക്രട്ടറി ടി .യു .രാധാകൃഷ്ണൻ അറിയിച്ചു .കോൺഗ്രസ് വിട്ട ശേഷം വിവിധ പാർട്ടികളിൽ പ്രവർത്തിച്ചിരുന്നു . ഇടുക്കിയുടെ പ്രഥമ ഡി .സി .സി . പ്രസിഡന്റ് ,ഇടുക്കി എം .എൽ .എ .തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്ന ജോസ് കുറ്റിയാനി അഭിപ്രായ ഭിന്നതയെ തുടർന്ന് പാർട്ടി വിടുകയായിരുന്നു ..
കെ .പി .സി .സി . പത്രക്കുറിപ്പ് ഇങ്ങനെയാണ് ..
KERALA PRADESH CONGRESS COMMITTEE
T.U. RADHAKRISHNAN, EX,MLA General Secretary
Indira Bhava Thiruvananthapuram -1
No.214/Kpec/p/22
പ്രിയ സുഹൃത്തേ,
30.12.2022
കോൺഗ്രസ്സിന്റെ കരുത്തനായ നേതാവും ഇടുക്കി ഡി.സി.സിയുടെ പ്രഥമ പ്രസിഡന്റായും, എം.എൽ.എ ആയും, എ.ഐ.സി.സി മെമ്പർ ആയും, കെ.പി.സി.സി നിർവ്വാഹക സമിതി അംഗമായും, കേരളാ ഹൗസിംഗ് ഫെഡറേഷൻ ഡയറക്ടർ, സംസ്ഥാന സഹകരണ ബോർഡ് ഡയറക്ടർ എന്നീ ഉന്നത പദവികൾ അലങ്കരിച്ച അഡ്വ. ജോസ് കുറ്റ്യാനിയുടെ പേരിൽ സ്വീകരിച്ച് അച്ചടക്ക നടപടി മുൻകാല പ്രവർത്തനങ്ങളെ വിലയിരുത്തിക്കൊണ്ടും വീണ്ടും കോൺഗ്രസ്സിൽ അംഗമായി പ്രവർത്തിക്കാനുള്ള അദ്ദേഹത്തിന്റെ ആഗ്രഹം കെ.പി.സി.സി പ്രസിഡന്റ് അംഗീകരിച്ചിരിക്കുന്നു.
അഡ്വ. ജോസ് കുറ്റ്യാനിയുടെ മുൻകാല പ്രവർത്തനങ്ങളെ വിലയിരുത്തിക്കൊണ്ട് അദ്ദേഹത്തിന്റെ പേരിൽ സ്വീകരിച്ച അച്ചടക്ക നടപടി കെ.പി.സി.സി പ്രസിഡന്റ് ശ്രീ. കെ. സുധാകരൻ എം.പി പിൻവലിച്ചതായി ഇതിനാൽ അറിയിച്ചു കൊള്ളുന്നു.
സ്നേഹപൂർവ്വം
ടി.യു.രാധാകൃഷ്ണൻ ജനറൽ സെക്രട്ടറി
To
അഡ്വ. ജോസ് കുറ്റ്യാനി കുറ്റ്യാനി ഹൗസ് തൊടുപുഴ, ഇടുക്കി
1.
ശ്രീ. സി.പി. മാത്യു പ്രസിഡന്റ്, ഡി.സി.സി ഇടുക്കി
2.
അഡ്വ. എസ്. അശോകൻ ജനറൽ സെക്രട്ടറി, കെ.പി.സി.സി തൊടുപുഴ.