അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീര ബെൻ മോദി (99) അന്തരിച്ചു. അഹമ്മദാബാദിലെ യുഎൻ മേത്ത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോളജി ആൻഡ് റിസർച് സെന്ററിൽ ഇന്നു പുലർച്ചെ മൂന്നരയ്ക്കായിരുന്നു അന്ത്യം.
ആരോഗ്യനില വഷളായതിനെ തുടർന്ന് ബുധനാഴ്ച രാവിലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മഹത്തായ ഒരു നൂറ്റാണ്ടിന്‍റെ ജീവിതം ഇശ്വരപാദങ്ങളിലേക്ക് യാത്രയായെന്ന് പ്രദാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
ആശുപത്രിയിൽ പ്രവേശിച്ചതിന് പിന്നാലെ പ്രധാനമന്ത്രി കഴിഞ്ഞ ആഴ്ച അഹമ്മദാബാദിലെത്തി മാതാവിനെ സന്ദർശിച്ചിരുന്നു. മരണവിവരം പുറത്തുവന്നതിന് തൊട്ടു പിന്നാലെ പ്രധാനമന്ത്രി ഡൽഹിയിൽ നിന്ന് അഹമ്മദാബാദിലേക്ക് യാത്ര തിരിച്ചു. അതേസമയം, മുൻനിശ്ചയപ്രകാരമുള്ള പ്രധാനമന്ത്രിയുടെ ഔദ്യോഗിക പരിപാടികൾക്ക് മാറ്റമില്ലെന്നാണ് സർക്കാർ വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്.