Timely news thodupuzha

logo

ബഫർസോൺ: അതിർത്തിയിൽ ആശങ്ക സൃഷ്ടിച്ച് കർണാടക

തിരുവനന്തപുരം: കേരളത്തിന്‍റെ ജനവാസ കേന്ദ്രത്തിലേക്കു കടന്ന് പരിസ്ഥിതി ലോല മേഖല അടയാളപ്പെടുത്താനുള്ള നടപടികള്‍ കർണാടക തുടങ്ങി. കണ്ണൂർ അയ്യൻകുന്ന് പഞ്ചായത്തിന്‍റെ രണ്ടു വാർഡുകളിലെ ജനങ്ങളെ ആശങ്കയിലാക്കിയാണ് വനാതിർത്തിയിൽ നിന്ന്  ഏതാണ്ട് 5 കിലോമീറ്ററോളം കേളത്തിന്‍റെ അതിർത്തിയിലേക്ക് കടന്ന് പരിസ്ഥിതി ലോല മേഖല അടയാളപ്പെടുത്തുന്നത്.

മാക്കൂട്ടം,ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിന്‍റെ പുതിയ ബഫർ സോൺ പരിധിയിൽ കേരളത്തിലെ ഭാഗങ്ങൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നറിയാൻ കർണാടകയിൽ നിന്നുള്ള മാപ്പ് ലഭ്യമാക്കണമെന്നാണ് ഇവരുടെ ആവശ്യം. കർണാടകയുമായി വനാതിർത്തി പങ്കിടുന്ന 6 ഇടങ്ങളിലാണ് പരിസ്ഥിതി ലോല മേഖലയ്ക്കായുള്ള അടയാളപ്പെടുത്തലുകൾ നടത്തിയത്. ഇതു സംബന്ധിച്ച വിവരം കേരള സർക്കാരിനോ വനംവകുപ്പ് ഉദ്യോഗസ്ഥർക്കോ ലഭിച്ചിച്ചില്ല. ഇതോടെ ഈ പ്രദേശത്ത് താമസിക്കുന്ന മുന്നുറോളം കുടുംബങ്ങളാണ് ആശങ്കയിലായിരിക്കുന്നത്.

അതേസമയം കർണാടക വനം വകുപ്പ് ഉദ്യോഗസ്ഥർ അടയാളപ്പെടുത്തലുകൾ ഒന്നും നടത്തിയിട്ടില്ലെന്ന് അറിയിച്ചതായി കണ്ണൂർ ഡിഎഫ്ഒ പറഞ്ഞു. പുതുതായി അടയാളപ്പെടുത്തലുകൾ നടത്തിയിട്ടില്ലെന്ന കർണാടക വനം വകുപ്പിന്‍റെ വിശദീകരണം കിട്ടിയതോടെ അന്വേഷണത്തിനായി ജില്ല കളക്ടർ എഡിഎമ്മിനെ ചുമതലപ്പെടുത്തി. എഡിഎം ഇന്ന് സ്ഥലത്തെത്തി പരിശോധന നടത്തും

Leave a Comment

Your email address will not be published. Required fields are marked *