Timely news thodupuzha

logo

ഭക്ഷ്യ സുരക്ഷാ വകുപ്പിന്‍റെ പരിശോധയിൽ ഇന്ന് അടപ്പിച്ചത് 26 സ്ഥാപനങ്ങൾ; 145 സ്ഥാപനങ്ങൾക്ക് നോട്ടീസ്

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ഇന്ന് 440 സ്ഥാപനങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്‍റെ നേതൃത്വത്തിൽ പ്രത്യേക പരിശോധന നടത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.

വൃത്തിഹീനമായി പ്രവര്‍ത്തിച്ച 11 സ്ഥാപനങ്ങളുടേയും ലൈസന്‍സ് ഇല്ലാതിരുന്ന 15 സ്ഥാപനങ്ങളുടെയും ഉൾപ്പെടെ 26 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിച്ചു. 145 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി.
എറണാകുളം ജില്ലയിൽ 5 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. 4 ഭക്ഷണശാലകൾ പൂട്ടിച്ചു. 9 ഹോട്ടലുകൾക്ക് പിഴ നൽകി. പരിശോധന കർശനമാകുന്നതിനിടയിലും കാസർഗോഡ് ജില്ലയിൽ ഭക്ഷ്യവിഷബാധയേറ്റ് കോളെജ് വിദ്യാർത്ഥി മരിച്ചു. 6 മാസത്തിനിടെ 2മത്തെ വ്യക്തിയാണ് ഭക്ഷ്യവിഷബാധയെത്തുടർന്ന് മരിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *