തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് – എസ്.ഡി.പി.ഐ തര്‍ക്കത്തെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവിന് കുത്തേറ്റു. കാട്ടാക്കട മണ്ഡലം വൈസ് പ്രസിഡന്റ് നിഷാദിനാണ് കുത്തേറ്റത്.
ആക്രമണത്തിന് പിന്നില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ സഹീംഷയും ലഹരി മാഫിയ സംഘവുമെന്നാണ് ആരോപണം. നിഷാദിനെ വീട്ടില്‍ നിന്നു വിളിച്ചിറക്കി മര്‍ദ്ദിക്കുകയും കവിളില്‍ കമ്പി കൊണ്ട് കുത്തി പരിക്കേല്‍പ്പിക്കുകയുമായിരുന്നു. നിഷാദ് നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.