Timely news thodupuzha

logo

ഉത്തരവാദിത്വങ്ങളിൽ നിന്നും സർക്കാർ ഒളിച്ചോടുന്നത് കർഷകരോടുള്ള വെല്ലുവിളി; കേരള കർഷക യൂണിയൻ

ചെറുതോണി: വരൾച്ചയിൽ കാർഷികവിളകൾ നഷ്ടപ്പെട്ടവർക്ക് അടിയന്തരമായി നഷ്ടപരിഹാരം നൽകേണ്ട സംസ്ഥാന സർക്കാർ ഉത്തരവാദിത്വങ്ങളിൽ നിന്നും ഒളിച്ചോടുന്നത് അവസാനിപ്പിക്കണമെന്ന്കേരള കർഷക യൂണിയൻ ഇടുക്കി ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു.

കൃഷികൾ നഷ്ടപ്പെട്ട പൊതു വിവരങ്ങൾ കൃഷി ഭവനുകളിൽ ലഭ്യമായിട്ടുണ്ടെങ്കിലും തുടർ നടപടികൾ ഉണ്ടായിട്ടില്ല. ഉഷ്ണ തരംഗമാണെന്നതിനാൽ അതിനുള്ള നടപടികൾ സ്വീകരിച്ച ശേഷം കേന്ദ്ര സർക്കാർ ഫണ്ട് കിട്ടിയിട്ട് നഷ്ടപരിഹാര അപേക്ഷകൾ കൃഷി ഭവൻ മുഖേന സ്വീകരിക്കാനാണ് സംസ്ഥാന സർക്കാർ ആലോചിക്കുന്നത്. യോഗം ചൂണ്ടിക്കാട്ടി. കാർഷിക വിളകളുടെ ആവർത്തന കൃഷിക്ക് മാർഗമില്ലാതെ കർഷകർ ബുദ്ധിമുട്ടുകയാണ്.

അടിയന്തരമായി നഷ്ടപരിഹാരവും 4 ശതമാനം പലിശയിൽ കാർഷികവായ്പകളും അനുവദിക്കണം. ജപ്തി നടപടികൾ നിർത്തിവയ്ക്കണം. വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിക്കുകയും ആ കാലയളവിലെ പലിശ സർക്കാർ നൽകുകയു വേണം. കർഷക യൂണിയൻ ആവശ്യപ്പെട്ടു.

വലിയ കാർഷിക പുന രുദ്ധാരണ പദ്ധതികളും ജലസേചനപദ്ധതികളും ഉൾപ്പെടെയുള്ള ദീർഘകാല പദ്ധതികൾക്ക് സംസ്ഥാന സർക്കാരും എം.പി.മാരും കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തണമെന്നും യോഗം അഭ്യർത്ഥിച്ചു. കേന്ദ്ര സർക്കാർ അവഗണിച്ചാൽ ഭരണ – പ്രതിപക്ഷ കക്ഷികൾ യോജിച്ച് പ്രക്ഷോഭം നടത്തണമെന്നും യോഗം നിർദ്ദേശിച്ചു.

നിയമസഭാ സമ്മേളനത്തിൽ വ്യക്തതവരുത്താത്ത പക്ഷം ജൂൺ 12 മുതൽ സമരങ്ങളാരംഭിക്കുന്നതിനും യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡണ്ട് ബിനു ജോൺ അധ്യക്ഷത വഹിച്ചു. സംസ്ഥാനപ്രസിഡന്റ് വർഗീസ് വെട്ടിയാങ്കൽ സംസ്ഥാന സെക്രട്ടറിമാരായ സണ്ണി തെങ്ങുംപള്ളി, നിതിൻ സി വടക്കൻ, അലക്സ് പൗവ്വത്ത് ജില്ലാ ഭാരവാഹികളായ ടി.വി ജോസുകുട്ടി, ഇ.പി ബേബി, ജോബിൾ കുഴിഞ്ഞാലിൽ, പി.ജി പ്രകാശൻ, ജോസുകുട്ടി തുടിയംപ്ലാക്കൽ, ടോമി കാവാലം, സോജി ജോൺ, മാത്യൂ കൈച്ചിറ, ഷാജി ഉഴുന്നാലിൽ , ടോമി ജോർജ്, ജെയ്സൺ അബ്രാഹം, പി.വൈ ജോസഫ്, ഷാജി കാരി മുട്ടം, ബേബിച്ചൻ കൊച്ചു കരൂർ, സോമൻ ആക്കപ്പടിക്കൽ, ബേബി പൊടിമറ്റം, സ്റ്റീഫൻ കണ്ടത്തിൽ, ലൂക്കാച്ചൻ മൈലാടൂർ, കുര്യൻ കാക്കപ്പയ്യാനി തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Comment

Your email address will not be published. Required fields are marked *