തിരുവനന്തപുരം: നദിയിൽ കുളിക്കാനിറങ്ങിയ രണ്ട് പേർ മുങ്ങിമരിച്ചു. വാമനപുരം വള്ളക്കടവ് സ്വദേശി ബിനു(37), പാലോട് കാലൻകാവ് സ്വദേശി കാർത്തിക്(15) എന്നിവരാണ് മരിച്ചത്.
കാർത്തിക് 10ആം ക്ലാസ് വിദ്യാർത്ഥിയാണ്. തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് മൂന്നരയോടെയാണ് സംഭവം. പാലോട് പുത്തൻചിറയിൽ കുളിക്കാനിറങ്ങിയ ഇരുവരും അപകടത്തിൽപ്പെടുക ആയിരുന്നു. നിലവിളി കേട്ട് നാട്ടുകാർ സംഭവ സ്ഥലത്തേക്ക് ഓടിയെത്തി ഇരുവരെയും നദിയിൽ നിന്ന് കയറ്റി.
കാർത്തിക്ക് വിതുര താലൂക്ക് ആശുപത്രിയിലേക്ക് പോകും വഴിയാണ് മരിച്ചത്. ബിനുവിന്‍റെ മൃതദേഹം പാലോട് സർക്കാർ ആശുപത്രിയിൽ. സംഭവത്തിൽ പൊലീസ് അന്വേഷണമാരംഭിച്ചു.