Timely news thodupuzha

logo

തൊടുപുഴ ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ മൺസൂൺ ഫിലിം ഫെസ്റ്റിവൽ 22 മുതൽ

തൊടുപുഴ: ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മൺസൂൺ ഫിലിം ഫെസ്റ്റിവൽ 22ന് ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കേരള ചലച്ചിത്ര അക്കാദമിയുടെയും എഫ്.എഫ്.എസ്.ഐയുടെയും സഹകരണത്തോടെയാണ് ഈ വർഷത്തെ മൺസൂൺ ചലച്ചിത്രമേള നടത്തുന്നത്. ജൂലൈ 24 വരെ തൊടുപുഴ സിൽവർ ഹിൽസ് തിയേറ്ററിൽ ദിവസവും രണ്ട് പ്രദർശനങ്ങളോടെയാണ് ഫിലിം ഫെസ്റ്റിവൽ. 22ന് വൈകിട്ട് അഞ്ചിന് തൊടുപുഴ എം.എൽ.എ പി.ജെ ജോസഫ് ഉദ്ഘാടനം നിർവ്വഹിക്കും.

ചലച്ചിത്ര സംവിധായകൻ സുനിൽ മാലൂർ മുഖ്യ അതിഥിയായി പങ്കെടുക്കും. തൊടുപുഴ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ്ജ്, വൈസ് ചെയർമാൻ ജെസ്സി ആന്റണി, വിദ്യാഭ്യാസ കലാ കായിക കാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ പി.ജി രാജശേഖരൻ, എഫ്.എഫ്.എസ്.ഐ റീജിയണൽ കൗൺസിൽ അം​ഗം യു.എ രാജേന്ദ്രൻ, തൊടുപുഴ ഫിലിം സൊസൈറ്റി പ്രസിഡന്റ് എൻ രവീന്ദ്രൻ, സെക്രട്ടറി എം.എം മഞ്ജുഹാസൻ തുടങ്ങിയവർ പ്രസം​ഗിക്കും. തുടർന്ന് സുനിൽ മാലൂർ സംവിധാനം ചെയ്ത വലസൈപറവകൾ ഉദ്ഘാടന ചലച്ചിത്രമായി പ്രദർശിപ്പിക്കും. രാത്രി എട്ടിന് അമേരിക്കൻ ഐറിഷ് ചിത്രമായ ലീപ് ഇയർ പ്രദർശിപ്പിക്കും. 24ന് രാത്രി എട്ടിന് പ്രശസ്ത ക്ലാസിക് ചലച്ചിത്രം ദ ബ്ലൂ ലഗൂൺ സമാപന ചിത്രമായി പ്രദർശിപ്പിക്കും.

മേളയിലെ മുഴുവൻ ചലച്ചിത്രങ്ങളും കാണുന്നതിന് 100 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. ഫോൺ നമ്പർ – 9447753482, 9447776524. തൊടുപുഴയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ഫിലിം സൊസൈറ്റി ഭാരവാഹികളായ അനിത മുരളി, എൻ രവീന്ദ്രൻ, എം.എം മഞ്ജുഹാസൻ, യു.എ രാജേന്ദ്രൻ, എം.ഐ സുകുമാരൻ എന്നിവർ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *