തൊടുപുഴ: സംസ്ഥാനത്ത് വീണ്ടും ശൈശവ വിവാഹം. 15 കാരിയെ 47 കാരൻ വിവാഹം കഴിച്ചു. ഗോത്ര വർഗ പഞ്ചായത്തായ ഇടുക്കി ഇടമലക്കുടിയിലാണ് സംഭവം. ഒരു മാസം മുൻപാണ് വിവാഹം നടന്നത്. വിഷയം ശ്രദ്ധയിൽപെട്ടതോടെ വിവാഹം മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ചൈഡ് വെൽഫെയർ കമ്മിറ്റി കോടതിയെ സമീപിച്ചു.
പെൺകുട്ടിയുടെ അമ്മയും മൂന്നാനച്ഛനും ചേർന്നാണ് വിവാഹം നടത്തിയത്. ശൈശവ വിവാഹത്തിന് കേസെടുക്കെടാൻ സിഡബ്ല്യുസി പൊലീസിന് നിർദേശം നൽകി.