മൂവാറ്റുപുഴ: യൂത്ത് ലീഗ് ദിനാചരണത്തിന്റെ ഭാഗമായി മുസ്ലിം യൂത്ത് ലീഗ് മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുനിസിപ്പൽ പി.എച്ച്.സി കോമ്പൗണ്ടിൽ ചായ മേശ സംഘടിപ്പിച്ചു. പി.എച്ച്.സിയിൽ ചികിത്സക്കായി എത്തിയ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ചായയും ലഘു ഭക്ഷണവും വിതരണം ചെയ്തു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ കെ.എം അബ്ദുൽ മജീദ് ഉദ്ഘാടനം നിർവ്വഹിച്ചു.
യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് പി.എ ആരിഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി കെ.എസ് സുലൈമാൻ സ്വാഗതം ആശംസിച്ചു. ജില്ലാ സെക്രട്ടറി കെ.എം അബ്ദുൽ കരീം അനുസ്മരണ പ്രഭാഷണം നടത്തി.
മുനിസിപ്പൽ ആരോഗ്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ പി.എം.എം അബ്ദുൽസലാം, കൗൺസിലർ ലൈലാ ഹനീഫ, യൂത്ത് ലീഗ് മണ്ഡലം ഭാരവാഹികളായ മുഹമ്മദ് ഇയാസ്, സൈഫുദ്ദീൻ റ്റി.എ, സാലിഹ് മലേക്കുടി, ശിഹാബ് ഇ.എം, എം.എസ്.എഫ് മണ്ഡലം പ്രസിഡന്റ് റമീസ് പട്ടമാവുടി, മെഡിക്കൽ ഓഫീസർ അന്നാ പോൾ, ഹെൽത്ത് ഇൻസ്പെക്ടർ അൻസില പി.യു തുടങ്ങിയവർ പങ്കെടുത്തു.