മലപ്പുറം: ശക്തമായ മഴയിൽ തിരൂർ കൂട്ടായി പി.കെ.റ്റി.ബി.എം യു.പി സ്കൂൾ കെട്ടിടം തകർന്നു. ബുധനാഴ്ച പുലർച്ചെ ആയിരുന്നു അപകടം. പ്രവർത്തിക്കുന്നില്ലാത്ത പഴയ ഓടിട്ട കെട്ടിടമാണ് തകർന്നത്.
അപകടം സംഭവിച്ചത് പുലർച്ചെ ആയിരുന്നതിനാൽ വലിയ അപകടം ഒഴിവായി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്.
മഴയിൽ കുതിർന്നതും കാലപഴക്കവും മൂലം കെട്ടിടം നിലംപതിക്കുക ആയിരുന്നു. ഫിറ്റ്നെസില്ലാത്ത കെട്ടിടം പൊളിച്ച് നീക്കാത്തതിൽ വിമർശനം ഉയരുന്നുണ്ട്.