തൊടുപുഴ: നഗരസഭ ഒമ്പതാം വാർഡിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച ജോർജ് ജോണിന്റെ വിജയം കൂറ് മാറ്റത്തിനെതിരെയുള്ള ജനവിധിയാണെന്ന് തൊടുപുഴ യു.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ എൻ.ഐ ബെന്നി, ചെയർമാൻ എ.എം ഹാരിദ്, സെക്രട്ടറി അഡ്വ. ജോസി ജേക്കബ് എന്നിവർ പ്രസ്താവിച്ചു. 2020ലെ പൊതു തിരഞ്ഞെടുപ്പിൽ ഒമ്പതാം വാർഡിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ച ജെസ്സി ജോണി എൽ.ഡി.എഫിലേക്ക് കൂറ് മാറിയത് ആ വാർഡിലെ ജനങ്ങളുടെ ഹിതത്തിന് വിരുദ്ധമാണെന്ന് ജനങ്ങൾ വീണ്ടും വിധി എഴുതിയിരിക്കുക ആണ്. കൂറ് മാറ്റത്തെ പ്രോത്സാഹിപ്പിച്ച് തൊടുപുഴ നഗരസഭയിൽ ഭരണം നേടിയ എൽ.ഡി.എഫ് ജനങ്ങളോട് പരസ്യമായി മാപ്പ് പറയണമെന്ന് അവർ ആവശ്യപ്പെട്ടു.
തൊടുപുഴ നഗരസഭയിലെ വിജയം കൂറ് മാറ്റത്തിനെതിരെയുള്ള ജനവിധിയെന്ന് യു.ഡി.എഫ്
