കൊച്ചി: മഹാത്മാ ഗാന്ധിയുടെ 75-ാം രക്തസാക്ഷിത്വ ദിനത്തിൽ ആർഎസ്എസിനെ നേരിട്ട് വിമർശിച്ച് കെപിസിസി പ്രസിഡൻറ് കെ. സുധാകരൻ എംപി. രാഹുൽ ഗാന്ധി പോലും സുപ്രീം കോടതിയിൽ പിൻവലിച്ച പരാമർശമാണ് സുധാകരൻ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പലവട്ടം ആവർത്തിച്ചിരിക്കുന്നത്.
”ഗാന്ധിയെ വധിച്ചത് ആർഎസ്എസ് ആണെന്നും അദ്ദേഹത്തിൻറെ ഓർമകൾ പോലും ഇല്ലാതാക്കാനാണ് സംഘപരിവാർ ശ്രമിക്കുന്നതെന്നും” സുധാകരൻ കുറിച്ചു. “മതവിദ്വേഷത്തിൻറെ പേരിലാണ് ആർഎസ്എസ് തീവ്രവാദികൾ ഗാന്ധിയെ വധിച്ചത്. ആർഎസ്എസുകാരുടെ വെടിയുണ്ടകൾ ഇന്ത്യയുടെ ഇടനെഞ്ചിൽ തുളഞ്ഞുകയറിയ ഈ ദിവസം ഇന്ത്യയെ സ്‌നേഹിക്കുന്ന ഒരാളും മറക്കില്ല”- സുധാകരൻ പറയുന്നു.