ഇസ്ലാമാബാദ്: പാകിസ്ഥാൻ ദേശീയ അസംബ്ലിയിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ മുപ്പത്തിമൂന്നു സീറ്റുകളിലും ഇമ്രാൻ ഖാൻ തന്നെ മത്സരിക്കാൻ തീരുമാനം. ഇന്നലെ ചേർന്ന പാകിസ്ഥാൻ തെരീക്കി ഇൻസാഫ് (പിടിഐ) യോഗത്തിലാണു മുൻ പ്രധാനമന്ത്രി ഇമ്രാനെ എല്ലാ സീറ്റുകളിലും മത്സരിപ്പിക്കാനുള്ള വിചിത്ര തീരുമാനം എടുത്തത്. മാർച്ചിലാണു പാകിസ്ഥാനിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.
പിടിഐ എംപിമാർ കൂട്ടത്തോടെ രാജിവച്ചതോടെയാണു പാകിസ്ഥാനിൽ ഉപതെരഞ്ഞെടുപ്പിനുള്ള സാഹചര്യം ഒരുങ്ങിയത്. നേരത്തെയും ഇമ്രാൻ ഖാൻ കൂടുതൽ സീറ്റുകളിൽ മത്സരിച്ചിട്ടുണ്ട്.