Timely news thodupuzha

logo

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജി വച്ചു

ധാക്ക: ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവച്ചു. പിന്നാലെ ഷെയ്ഖ് ഹസീനയും സഹോദരിയും ഇന്ത്യയിലേക്ക് തിരിച്ചു. ത്രിപുരയുടെ തലസ്ഥാനമായ അഗർത്തലയിൽ ഇരുവരും ഇറങ്ങുമെന്നാണ് വിവരം.

സർക്കാരിനെതിരേ പൊട്ടിപ്പുറപ്പെട്ട ആഭ്യന്തര കലാപത്തിൽ‌ 300ൽ അധികം പേർ മരിച്ച സാഹചര്യത്തിലാണ് തീരുമാനം. ഇന്ന് സൈനിക മേധാവി രാജ്യത്തെ അഭിസംബോധന ചെയ്യും.

1971ലെ ബംഗ്ലാദേശ് വിമോചന യുദ്ധത്തിൽ പങ്കെടുത്ത സൈനികരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലികളിൽ സംവരണം ഏർപ്പെടുത്താനുള്ള കോടതി വിധിക്കെതിരേ തുടങ്ങിയ സമരം 300ഓളം പേരുടെ മരണത്തിന് ഇടയാക്കിയിരുന്നു.

സംവരണം നടപ്പാക്കുന്നത് നിർത്തി വച്ചെങ്കിലും ഇതേ വിഷയമടക്കം ഉന്നയിച്ചാണ് പ്രതിപക്ഷത്തിന്‍റെ പ്രക്ഷോഭം. അക്രമം പടർന്നതോടെ രാജ്യത്താകെ ഇന്നലെ വൈകിട്ട് ആറ് മുതൽ അനിശ്ചിത കാലത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. സാമൂഹിക മാധ്യമങ്ങൾക്കും മൊബൈൽ, ഇന്‍റർനെറ്റ് സേവനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തി.

Leave a Comment

Your email address will not be published. Required fields are marked *