Timely news thodupuzha

logo

ബാങ്കുകളും ബ്ലേഡുകാരും ഉണർന്നു ;തൊടുപുഴ മേഖലയിൽ കടക്കെണിയിലായവർ ജീവനൊടുക്കുന്നതും ജീവനൊടുക്കാനുള്ള ശ്രെമങ്ങളും വർധിച്ചു വരുന്നതായി സൂചന

തൊടുപുഴ : കോവിഡ് ഇടവേളയ്ക്കു ശേഷം വായ്‌പകൾ തിരികെ പിടിക്കുവാൻ ബാങ്കുകളും ബ്ലേഡ് മാഫിയയും സജീവമായതോടെ ജീവനൊടുക്കുന്നവരുടെയും ശ്രെമിക്കുന്നവരുടെയും എണ്ണം വർധിച്ചു വരുന്നതായി സൂചന .തൊടുപുഴ മേഖലയിൽ ഒരു മാസത്തിനിടയിൽ നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട് .പൊതു മേഖല ബാങ്കുകളും സഹകരണ ബാങ്കുകളും പത്രപരസ്യങ്ങളിലൂടെയും നോട്ടീസുകളിലൂടെയും ജപ്തി നടപടികൾ പരസ്യപ്പെടുത്തി തുടങ്ങിയതോടെ പലരും മാനസിക സംഘർഷത്തിലാണ്.നാണക്കേട് ഉൾപ്പെടെയുള്ള പ്രശ്നങ്ങളാണ് കുടുംബത്തോടെ ജീവനൊടുക്കാൻ പ്രേരിപ്പിക്കുന്നത് .കരുതലുണ്ടെന്നും ഒന്നാമതാണെന്നും ഇടയ്ക്കിടെ പറയുന്ന സംസ്ഥാന സർക്കാർ കടക്കെണിയിലായവരെ അതിൽ നിന്നും മോചിപ്പിക്കുന്നതിനുള്ള നടപടികൾ ഒന്നും സ്വീകരിക്കുന്നുമില്ല .വായ്‌പ്പാ വാങ്ങിയവർ തിരികെ അടയ്ക്കാനും ബാധ്യസ്ഥരാണെന്ന ന്യായമാണ് സർക്കാർ സംവിധാനനഗൽ പറയുന്നത് .ഇതിനിടെ കടം കേറി മുറിഞ്ഞവരുടെ സ്വത്തുവകകൾ ചുളു വിലയ്ക്ക് വാങ്ങി മുതലാളിമാരാകാൻ ചിലരും കളത്തിലുണ്ട്.ജപ്തി ചെയ്ത വീടുകളും ഭൂമിയും സിന്ഡിക്കേറ്റയി കുറഞ്ഞ വിലയിൽ ലേലം വിളിച്ചു മറിച്ചു വിൽക്കുന്ന മാഫിയകളും തൊടുപുഴയിൽ സജീവമാണ് .
ഇതിനെല്ലാം പുറമെ ബ്ലേഡ് മാഫിയയും ഭീഷണിയുമായി രംഗത്തുണ്ട് .ദിവസ വാടകയ്ക്ക് കടമുറികൾ വാടകയ്ക്ക് നൽകി പ്രതി ദിനം ആയിരത്തിലേറെ രൂപ വാടക വാങ്ങുന്ന മാഫിയയും തൊടുപുഴയിലുണ്ട് .വലിയ തുക വാടക നൽകി ചെറിയ സ്ഥാപനങ്ങൾ നടത്തുന്നവർ കടക്കെണിയിൽ ആകുന്നതു സ്വഭാവികമാണ് .തൊഴിൽ ചെയ്യാനുള്ള ആഗ്രഹമാണ് ഇത്തരം ഡെയിലി വാടക മാഫിയകളുടെ കെണിയിൽ ആളുകൾ വീഴുന്നത് .നിയമ സംവിധാനങ്ങൾ എല്ലാം ഇത്തരം കൊള്ളക്കാർക്കു അനുകൂലമാണ് .രാഷ്ട്രീയ സംവിധാനങ്ങളും കിട്ടപ്പോര് ഓർത്തു ഇത്തരം മാഫിയകൾക്ക് വേണ്ടി പോലീസ് ഉൾപ്പെടെയുള്ള നിയമ സംവിധാനങ്ങൾക്കു ശുപാർശയുമായി എത്തുന്നതും പലരെയും ഭീതിയില് ആക്കുകയും ഒടുവിൽ ജീവിതം അവസാനിപ്പിക്കണമെന്ന തോന്നലിൽ എത്തുകയും ചെയ്യുന്നു .
ഇക്കാര്യത്തിൽ സാമൂഹിക സംഘടനകൾ ബോധവൽക്കരണം നടത്തിയില്ലെങ്കിൽ തൊടുപുഴ മേഖലയിൽ ഇത് വൻ ദുരന്തം സൃഷ്ടിക്കുമെന്നാണ് ഇതേക്കുറിച്ചു പഠനം നടത്തിയവർ ചൂണ്ടിക്കാട്ടുന്നത് .

Leave a Comment

Your email address will not be published. Required fields are marked *