Timely news thodupuzha

logo

ഇന്ത്യൻ ഓഹരികൾ ഉയർന്നു

മുംബൈ: യൂണിയൻ ബജറ്റിന് ഒരു ദിവസം മുൻപും അദാനി എന്റർപ്രൈസസിന്റെ മെഗാ സെക്കൻഡറി ഓഹരി വിൽപ്പനയുടെ അവസാന ദിനവുമായ ചൊവ്വാഴ്ച ഇന്ത്യൻ ഓഹരികൾ ഉയർന്ന നിലയിൽ തുറന്നു. ഇന്ന് വിപണിയിൽ ചാഞ്ചാട്ടം ഉണ്ടായേക്കാം. കാരണം നിക്ഷേപകർ ബജറ്റിലേക്കായിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

2022-23ലെ സാമ്പത്തിക സർവേ ഇന്നത്തെ പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിലും കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിനും ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കും. നിഫ്റ്റി വ്യാപാരം ആരംഭിക്കുമ്പോൾ 17,650 ലെവലിന് മുകളിലാണ്. വ്യാപാരം ആരംഭിച്ചത് സെൻസെക്‌സിന് 50 പോയിന്റിലധികം ഉയർന്ന് 59533 ലായിരുന്നു. നിഫ്റ്റിയിൽ മുന്നേറ്റം നടത്തുന്നത് ബിപിസിഎൽ, അദാനി എന്റർപ്രൈസസ്, ജെഎസ്ഡബ്ല്യു സ്റ്റീൽ, തുടങ്ങിയവയാണ്.

Leave a Comment

Your email address will not be published. Required fields are marked *