Timely news thodupuzha

logo

നയപ്രഖ്യാപന പ്രസംഗം കഴിഞ്ഞു, ഇന്ത്യ ലോകത്തിനു പരിഹാരങ്ങൾ നിർദ്ദേശിക്കുന്ന കാലമാണിതെന്ന് രാഷ്ട്രപതി

ഇന്ത്യയുടെ ആത്മവിശ്വാസം ഏറ്റവും ഉയരത്തിലാണെന്നു രാഷ്ട്രപതി ദ്രൗപദി മുർമു. രാഷ്ടപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ പാർലമെൻറ് സമ്മേളനത്തിനു തുടക്കമായി. രാജ്യം ഭീകരതയെ ശക്തമായി നേരിട്ടു. ഇന്ത്യ ലോകത്തിനു പരിഹാരങ്ങൾ നിർദ്ദേശിക്കുന്ന കാലമാണിതെന്നും രാഷ്ട്രപതി പറഞ്ഞു. ദ്രൗപദി മുർമുവിൻറെ ആദ്യ നയപ്രഖ്യാപന പ്രസംഗമാണിത്. ‌

പാർലമെൻറിൻറെ ഇരുസഭകളുടെയും സംയുക്തസമ്മേളനത്തോടെയാണു ബജറ്റ് സമ്മേളനത്തിനു തുടക്കമായത്. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനു ശേഷം ധനമന്ത്രി നിർമ്മല സീതാരാമൻ സാമ്പത്തിക സർവെ റിപ്പോർട്ട് അവതരിപ്പിക്കും. നാളെയാണ് കേന്ദ്ര ബജറ്റ്.

2024-ൽ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പ് നരേന്ദ്ര മോദി സർക്കാരിൻറെ അവസാന ബജറ്റ് എന്ന പ്രത്യേകതയുമുണ്ട്. അതുകൊണ്ടു തന്നെ രാജ്യം ഉറ്റുനോക്കുന്ന ബജറ്റ് കൂടിയായി മാറുന്നു. ഫെബ്രുവരി പതിമൂന്നിനാണ് ബജറ്റ് സമ്മേളനത്തിൻറെ ആദ്യഘട്ടം അവസാനിക്കുക.

Leave a Comment

Your email address will not be published. Required fields are marked *