സ്വന്തം മക്കൾ തീരെ ചെറുപ്പത്തിൽ തന്നെ പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിലേക്ക് എത്തുന്നതിൽ പല സെലിബ്രിറ്റികൾക്കും താൽപര്യമുണ്ടാകാറില്ല. അതുകൊണ്ടു തന്നെ പാപ്പരാസികളുടെ ക്യാമറക്കണ്ണുകളിൽ നിന്നും പരമാവധി മാറ്റി നിർത്തുകയും ചെയ്യും. ഇത്രയും കാലം മകളെ ക്യാമറാക്കണ്ണുകളിൽ നിന്നും അകറ്റി നിർത്തിയ ബോളിവുഡ് താരം പ്രിയങ്ക ചോപ്ര, ആ തീരുമാനം മാറ്റിയിരിക്കുന്നു.
ലോസ് ഏഞ്ചലസിൽ നടന്ന ഒരു പരിപാടിയിൽ മകളുമൊത്താണു പ്രിയങ്ക എത്തിയത്. മകളുമൊത്ത് പങ്കെടുത്തതിൻറെ വീഡിയോ പ്രിയങ്ക സാമൂഹിക മാധ്യമങ്ങളിൽ ഷെയർ ചെയ്തു. നിമിഷനേരം കൊണ്ടാണ് ഈ സെലിബ്രിറ്റി കുഞ്ഞിൻറെ ചിത്രങ്ങൾ വൈറലായത്.