Timely news thodupuzha

logo

പോഷൻ മാ പദ്ധതി; അങ്കൺവാടിയിൽ പോഷകാഹാര പ്രദർശന മത്സരം സംഘടിപ്പിച്ചു

തൊടുപുഴ: ഐ.സി.ഡി.എസ് സംഘടിപ്പിക്കുന്ന പോഷൻ മാ പദ്ധതിയുടെ ഭാഗമായി സെപ്റ്റംബർ ഒന്ന് മുതൽ 30 വരെ നടക്കുന്ന കർമ്മ പരിപാടിയോട് അനുബന്ധിച്ച് മാർത്തോമ വാർഡിൽ 76ആം നമ്പർ അങ്കൺവാടിയിൽ പോഷകാഹാര പ്രദർശന മത്സരം സംഘടിപ്പിച്ചു.

എ.എൽ.എം.സി മെമ്പർ അബ്ബാസ് വടക്കേൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീജ നൗഷാദ് നിർവഹിച്ചു.

ഗ്രാമ പഞ്ചായത്ത് മെമ്പർ അസീസ് ഇല്ലിക്കൽ, എ.എൽ.എം.സി മെമ്പർമാരായ ഹലീമ മലയിൽ, റഹ്മത്ത് ഇബ്രാഹിം, ഷാലിമ അസീസ്, അൻഷിദ ഫൈസൽ എന്നിവർ ആശംസകൾ നേർന്നു.

തുടർന്ന് പാചക മത്സര വിജയികളെ പഞ്ചായത്ത് ജീവനക്കാരായ നവാസ് വാണിയപ്പുരയിൽ, മുഹമ്മദ് ഷിബിലി എന്നിവർ ചേർന്ന് പ്രഖ്യാപിക്കുകയും സമ്മാനം നൽകുകയും ചെയ്തു. യോഗത്തിൽ അങ്കണവാടി അധ്യാപിക സോയ എബ്രഹാം സ്വാഗതവും, ഹെൽപ്പർ നസീറ സാബു നന്ദിയും പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *