തൊടുപുഴ: തൊമ്മൻകുത്ത് ഡി.റ്റി.പി.സി കെട്ടിടം നിരവധി ടോയ്‌ലറ്റും സൗകര്യങ്ങളും ഉണ്ടായിട്ടും സമയത്ത് മെയിന്റനൻസ് പണികൾ ഒന്നും ചെയ്യാതെ എല്ലാം ഉപയോഗിക്കാൻ പറ്റാത്ത സ്ഥിതിയിൽ നശിച്ചു കിടക്കുകയാണ്. പല ഭാഗത്തും കാടുകയറി കിടക്കുകയുമാണ്. പലതവണ ഡി.റ്റി.പി.സി അധികൃതരുമായി സംസാരിച്ചിട്ടും ഫലം ഒന്നും ഉണ്ടായിട്ടില്ലെന്ന് വാർഡ് മെമ്പർ ബിബിൻ അഗസ്റ്റിൻ പറഞ്ഞു.
നെയ്യശ്ശേരി – തോക്കുബൻസാഡിൽ റോഡ് നിർമ്മാണം പൂർത്തിയാകുന്നതോടെ സഞ്ചാരികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാകും. ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് പ്രയോജനപ്പെടുന്ന രീതിയിൽ ടോയ്‌ലറ്റുകളെല്ലാം നവീകരിക്കുകയും ഡി.റ്റി.പി.സി ബിൽഡിംഗ് പരിസരവും വിശദീകരിക്കാൻ നിയമിച്ചിരുന്ന ജീവനക്കാരിയെ ശമ്പളം നൽകാൻ സാധിക്കാതെ പിരിച്ച് വീട്ടിരിക്കുകയാണ്. ആ വ്യക്തിയെ നിലനിർത്തി ഈ പരിസരവും കെട്ടിടവും വൃത്തിയാക്കി ഇടുന്നതിനും ബഹു. ജില്ലാ കളക്ടർ ഇടപെടണമെന്നും വാർഡ് മെമ്പർ ബിബിൻ അഗസ്റ്റിൻ ആവശ്യപ്പെട്ടു.