Timely news thodupuzha

logo

പാഞ്ഞുവന്ന ന്യൂജെൻ ബൈക്കിടിച്ചു വാഴക്കുളത്തു പ്ലീസ് വൺവിദ്യാർത്ഥി മരിച്ചു ;പതിവുപോലെ മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസ്

വാഴക്കുളം: ബൈക്ക് സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പ്ലസ് വൺ വിദ്യാർത്ഥി മരിച്ചു. കദളിക്കാട് വിമല മാതാ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ സയൻസ് വിഭാഗം വിദ്യാർത്ഥിയായ,ആവോലി വെലിക്കുന്നേൽ ബിജു (തമ്പി) വിൻ്റെ മകൻ തേജസ് (16) ആണ് മരിച്ചത്.

ശനിയാഴ്ച വൈകുന്നേരം നാലരയോടെ ആവോലിയിൽ സംസ്ഥാന പാതയിലെ കപ്പേളക്കവലയിലാണ് അപകടമുണ്ടായത്. ആവോലി പഞ്ചായത്താഫീസ് വഴിയിൽ നിന്ന് വള്ളിക്കടയിലുള്ള വീട്ടിലേക്ക്
മാതാവ് ഓടിച്ചിരുന്ന സ്കൂട്ടറിൻ്റെ പിന്നിലിരുന്ന്
പോകുകയായിരുന്നു തേജസ്.

സംസ്ഥാന പാത മുറിച്ചുകടന്ന് എതിർ ഭാഗത്തെത്തിയ ഇവരുടെ സ്കൂട്ടറിൻ്റെ പിന്നിൽ വാഴക്കുളം ഭാഗത്തുനിന്ന് അമിതവേഗതയിൽ എത്തിയ ന്യൂജെൻ ബൈക്ക് ഇടിച്ചാണ് അപകടമുണ്ടായത്.ബൈക്ക് ഓടിച്ചിരുന്ന കോതമംഗലം സ്വദേശിയും ഒപ്പമുണ്ടായിരുന്ന യുവതിയും ഇവർക്കൊപ്പം റോഡിൽ വീണതായി പ്രദേശവാസികൾ പറഞ്ഞു.

റോഡിൽ തലയിടിച്ചു വീണ തേജസിന് തലയിൽ ഗുരുതരമായി പരിക്കേറ്റു.
ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ (29/9/24 ഞായർ) രാവിലെ മരിച്ചു.കളമശേരി മെഡിക്കൽ കോളജാശുപത്രിയിൽ
പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. കദളിക്കാട് വിമല മാതാഹയർ സെക്കൻഡറി സ്കൂളിൽ 30/9/24 (തിങ്കൾ) രാവിലെ 9 മുതൽ 10 വരെ പൊതുദർശന സൗകര്യം ഒരുക്കും.
സംസ്കാരം ഉച്ചകഴിഞ്ഞ് 2ന് ആനിക്കാട് സെൻ്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.

മാതാവ്: ഡാഫിന വെൺമണി തെക്കേടത്ത് കുടുംബാംഗം.ഏക സഹോദരൻ ക്രിസ്റ്റോ വാഴക്കുളം സെൻ്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്.

ബൈക്കോടിച്ച യുവാവിന്റെ പേരിൽ മനഃപൂർവമല്ലാത്ത നരഹത്യക്ക് ഒരു കേസ് എടുക്കുന്നതല്ലാതെ മറ്റൊരു നടപടിയും ഉണ്ടാകില്ല .

Leave a Comment

Your email address will not be published. Required fields are marked *